ThiruvananthapuramLatest NewsKeralaNattuvarthaNews

പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ചു : പാസ്റ്റര്‍ അറസ്റ്റില്‍

വിതുര സ്വദേശിയായ ബെഞ്ചമി(68)നെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്

തിരുവനന്തപുരം: പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ചെന്ന പരാതിയില്‍ പാസ്റ്റര്‍ അറസ്റ്റില്‍. വിതുര സ്വദേശിയായ ബെഞ്ചമി(68)നെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്.

ആറ് മാസം മുമ്പാണ് കേസിനാസ്പദമായ സംഭവം. ബെഞ്ചമിന്റെ വീട്ടില്‍ വെച്ചാണ് സംഭവം നടന്നതെന്ന് പീഡനത്തിനിരയായ പെണ്‍കുട്ടിയുടെ സഹോദരി മൊഴി നല്‍കി. ഇതോടനുബന്ധിച്ച്‌ കഴിഞ്ഞ ദിവസം രാത്രിയാണ് ബെഞ്ചമിന്‍ പൊലീസ് പിടിയിലായത്.

Read Also : കാര്‍ഷിക സംസ്‌ക്കാരം വിളിച്ചോതി ഞാറ്റുവേല ചന്തയ്ക്ക് തുടക്കമായി

നടന്ന കാര്യങ്ങള്‍ പുറത്തുപറയരുതെന്ന് പാസ്റ്റര്‍ കുട്ടിയെ ഭീഷണിപ്പെടുത്തിയിരുന്നു. എന്നാല്‍, വീട്ടിലെത്തിയ കുട്ടി സംഭവം സഹോദരിയോട് പറയുകയായിരുന്നുവെന്ന് ചൈല്‍ഡ് ലൈനില്‍ നല്‍കിയ പരാതിയില്‍ പറയുന്നു. തുടർന്ന്, കഴിഞ്ഞ ദിവസം സ്‌കൂളിലെത്തിയ ചൈല്‍ഡ് ലൈന്‍ പ്രവര്‍ത്തകര്‍ പെണ്‍കുട്ടിയുടെ സഹോദരിയെ കൗണ്‍സിലിംഗിന് വിധേയമാക്കിയപ്പോഴാണ് 12 വയസുകാരിയുടെ ദുരനുഭവം വെളിപ്പെടുത്തിയത്.

തുടര്‍ന്ന്, സിഡബ്ല്യുസിയുടെ പരാതിയില്‍ വിതുര പൊലീസ് കേസെടുത്തു. പോക്‌സോ നിയമപ്രകാരം കേസെടുത്ത പ്രതിയെ നെടുമങ്ങാട് കോടതിയില്‍ ഹാജരാക്കി.

shortlink

Related Articles

Post Your Comments


Back to top button