KeralaLatest NewsNews

ഷർട്ടിന്റെ കോളറിനുപിടിച്ച്‌ താഴെ വലിച്ചിട്ടു: ബസ് ജീവനക്കാർ മർദ്ദിച്ചെന്ന് വിദ്യാർത്ഥിയുടെ പരാതി

കുറച്ചു മാറിനിന്നപ്പോൾ പിൻഡോറിലെ ക്ലീനർ വന്ന്‌ എന്റെ ഷർട്ടിന്റെ കോളറിനുപിടിച്ച്‌ താഴെ വലിച്ചിട്ടു.

കൽപ്പറ്റ: ബസ് ജീവനക്കാരൻ മർദ്ദിച്ചെന്ന പരാതിയുമായി വിദ്യാർത്ഥി. തന്നെ മർദിച്ചെന്നും അപമാനിച്ചെന്നും കാണിച്ച് സ്വകാര്യ ബസ് ജീവനക്കാർക്കെതിരെ കൽപ്പറ്റ എസ്.കെ.എം.ജെ. സ്കൂളിലെ എട്ടാംക്ലാസ് വിദ്യാർത്ഥിയാണ്‌ ചൈൽഡ്‌ലൈനിൽ പരാതി നൽകിയത്. 23-നാണ് പരാതിക്കിടയായ സംഭവം.

വൈകുന്നേരം സ്കൂൾ വിട്ട് കമ്പളക്കാട്ടെ വീട്ടിലേക്കു പോകാനായി ഹിന്ദുസ്ഥാൻ എന്ന ബസിൽ കയറിയതായിരുന്നു പതിമൂന്നുകാരൻ. ‘ബസിനുള്ളിലെ പിടിക്കാനുള്ള കമ്പിയിൽ വേറെ കുട്ടി പിടിച്ചുതൂങ്ങിയപ്പോൾ ക്ലീനർ ആ കുട്ടിയോട് ഒന്നും പറഞ്ഞില്ല. അതുകഴിഞ്ഞ് പുളിയാർമല കഴിഞ്ഞുള്ള വളവിൽ ബസ് വളച്ചപ്പോൾ വീഴാൻപോയ താൻ കമ്പിയിൽ പിടിച്ചു. കുറച്ചു മാറിനിന്നപ്പോൾ പിൻഡോറിലെ ക്ലീനർ വന്ന്‌ എന്റെ ഷർട്ടിന്റെ കോളറിനുപിടിച്ച്‌ താഴെ വലിച്ചിട്ടു. മൂന്നുതവണ തൂങ്ങെടാ എന്നുപറഞ്ഞ്‌ ആ കമ്പിയുടെ മുകളിൽ തൂക്കിപ്പിടിപ്പിക്കുകയും ചെയ്തു’- വിദ്യാർത്ഥി പരാതിയിൽ വ്യക്തമാക്കി.

Read Also: മുഖ്യമന്ത്രിയെ ആക്രമിക്കാൻ വന്നാൽ കയ്യും കെട്ടി നോക്കി നിൽക്കണോ? പ്രതികരണവുമായി കെ.കെ ശൈലജ

കണ്ടക്ടറും തനിക്കുനേരെ കുട്ടികളുടെ ഇടയിൽവെച്ച് കേട്ടാലറയ്ക്കുന്ന ഭാഷയിൽ അസഭ്യം പറഞ്ഞെന്ന്‌ പരാതിയിൽ പറയുന്നു. എന്തിനാ എന്നെ ഇങ്ങനെ ചെയ്യുന്നതെന്നു ചോദിച്ചപ്പോൾ, കണ്ടക്ടർ ഞാൻ ഇതൊക്കെ കുറെ കണ്ടും കളിച്ചും കൊടുത്തുമാണ് ഇവിടെ എത്തിയതെന്നും തനിക്ക് ചെയ്യാൻ കഴിയുന്നതൊക്കെ ചെയ്യടോ ബാക്കി നമുക്ക് അപ്പോൾ കാണാം എന്ന്‌ പറയുകയായിരുന്നെന്നും പരാതിയിലുണ്ട്.

shortlink

Related Articles

Post Your Comments


Back to top button