ThiruvananthapuramLatest NewsKeralaNattuvarthaNews

ആനാട് വില്ലേജ് ഓഫീസിലെ സീലുകൾ മോ​ഷ​ണം പോ​യെന്ന് പരാതി

വി​ല്ലേ​ജ് ഓ​ഫീസ​ർ നെ​ടു​മ​ങ്ങാ​ട് പൊ​ലീ​സി​ൽ പ​രാ​തി ന​ൽ​കി

നെ​ടു​മ​ങ്ങാ​ട്: ആ​നാ​ട് വി​ല്ലേ​ജ് ഓ​ഫീസി​ൽ നി​ന്ന്​ ഓ​ഫീസ് സീ​ൽ മോ​ഷ​ണം പോ​യതായി പരാതി. ബു​ധ​നാ​ഴ്ച വൈ​കീ​ട്ടാ​ണ്​ സീ​ൽ കാ​ണാ​താ​യ​തെ​ന്ന് പ​റ​യു​ന്നു.

തുടർന്ന്, വി​ല്ലേ​ജ് ഓ​ഫീസ​ർ നെ​ടു​മ​ങ്ങാ​ട് പൊ​ലീ​സി​ൽ പ​രാ​തി ന​ൽ​കി. ര​ണ്ട്​ ദി​വ​സ​മാ​യി ജാ​തി, വ​രു​മാ​ന, മ​റ്റ്​ വി​വി​ധ സ​ർ​ട്ടി​ഫി​ക്ക​റ്റു​ക​ൾ​ക്കു​മാ​യി എ​ത്തു​ന്ന​വ​ർ​ക്ക് സീ​ൽ വെ​ച്ച രേ​ഖ​ക​ൾ ന​ൽ​കാ​ൻ ക​ഴി​യാ​ത്ത അ​വ​സ്ഥ​യാ​ണുള്ളത്

Read Also : ബ​സി​ല്‍ പെ​ണ്‍കു​ട്ടി​യോ​ട്​ ലൈം​ഗി​കാ​തി​ക്ര​മം : യുവാവ് അറസ്റ്റിൽ

ദി​വ​സങ്ങൾക്ക് മു​മ്പ്​ ജീ​വ​ന​ക്കാ​ർ ഓ​ഫീസ് അ​ട​ക്കാ​തെ പോ​യ സം​ഭ​വ​വും ന​ട​ന്നി​രു​ന്നു. ആ​നാ​ട് വി​ല്ലേ​ജ് ഓ​ഫീ​സി​ൽ നി​ന്ന്​ സീ​ലു​ക​ൾ കാ​ണാ​താ​യ​തി​നെ​ക്കു​റി​ച്ചും ഓ​ഫീസ് അ​ട​ക്കാ​തെ ജീ​വ​ന​ക്കാ​ർ സ്ഥ​ലം വി​ട്ട​തി​നെ​ക്കു​റി​ച്ചും സ​മ​ഗ്ര​മാ​യ അ​ന്വേ​ഷ​ണം ന​ട​ത്തി ഉ​ദ്യോ​ഗ​സ്ഥ​ർ​ക്ക് എ​തി​രെ ന​ട​പ​ടി സ്വീ​ക​രി​ക്ക​ണ​മെ​ന്ന് ഇ​ന്ത്യ​ൻ നാ​ഷ​ന​ൽ കോ​ൺ​ഗ്ര​സ് മൂ​ഴി, ആ​നാ​ട് മ​ണ്ഡ​ലം പ്ര​സി​ഡ​ന്റു​മാ​രാ​യ വേ​ട്ടം​പ​ള്ളി സ​ന​ലും പു​ത്ത​ൻ​പാ​ലം ഷ​ഹീ​ദും രം​ഗത്തെത്തി.

shortlink

Related Articles

Post Your Comments


Back to top button