KeralaLatest News

വിസയ്ക്കായി കൊച്ചിയിലെത്തിയ പെൺകുട്ടികളിലൊരാളെ ലോഡ്ജിൽ കണ്ടെത്തിയത് കോമ സ്റ്റേജിൽ: ദുരൂഹത

കൊച്ചി: നഗരത്തിലെ ലോഡ്ജില്‍ അബോധാവസ്ഥയില്‍ കണ്ടെത്തിയ കോഴിക്കോട് സ്വദേശികളായ പെണ്‍കുട്ടികളില്‍ ഒരാളുടെ നില അതീവ ഗുരുതരം. പെൺകുട്ടി ഇപ്പോൾ കോമ സ്റ്റേജിലാണ് ഉള്ളത്. കഴിഞ്ഞ 27നാണ് പെണ്‍കുട്ടികൾ കൊച്ചിയിലെത്തിയത്. വിദേശത്തേക്ക് ജോലിക്ക് പോകുന്നതിന് വിസയ്ക്കായിട്ടാണ് ഇരുവരും കൊച്ചിയില്‍ എത്തിയത്. ഇരുവരും പാലാരിവട്ടത്തെ ലോഡ്ജില്‍ മുറിയെടുത്തതിന് ശേഷം ഇവരുടെ പക്കല്‍ ഉണ്ടായിരുന്ന വെളുത്ത പൊടി ഉപയോഗിക്കുകയായിരുന്നുവെന്ന് പോലീസ് പറയുന്നു.

ഈ വെളുത്ത പൊടി ലഹരിപദാര്‍ത്ഥമാണെന്നും പോലീസ് പറയുന്നു. വെന്റിലേറ്ററിൽ കഴിയുന്ന പെണ്‍കുട്ടിയുടെ തലച്ചോറിനു കാര്യമായ തകരാർ സംഭവിച്ചിട്ടുണ്ട്. സോഡിയം നില താഴ്ന്നതോടെ അപസ്മാരമുണ്ടായതാണ് സാഹചര്യം ഗുരുതരമാക്കിയത്. തലച്ചോറിലേയ്ക്കുള്ള ഓക്സിജൻ പ്രവാഹം നിലച്ചതോടെ കോമയിലേക്ക് പോകുന്ന സാഹചര്യമുണ്ടായെങ്കിലും നിലയിൽ നേരിയ പുരോഗതിയുണ്ടായിട്ടുണ്ട്. വെന്റിലേറ്ററിൽ അബോധാവസ്ഥയിലിരിക്കെ നേരിയ പ്രതികരണമുണ്ടായത്

തിരിച്ചു വരവിന്റെ ലക്ഷണമായാണ് ഡോക്ടർമാർ കണക്കാക്കുന്നത്. കൊച്ചിയില്‍ നിന്നും തിരികെ മടങ്ങുന്നതിനിടെ നോര്‍ത്ത്, സെന്‍ട്രല്‍ സ്‌റ്റേഷന്‍ പരിധികളിലെ ലോഡ്ജുകളില്‍ ഒന്നിൽ വീണ്ടും ഇവര്‍ മുറിയെടുത്തിരുന്നു, തുടര്‍ന്ന്, ഇതില്‍ ഒരു പെണ്‍കുട്ടിക്ക് അവശത അനുഭവപ്പെടുകയായിരുന്നു. ഗുരുതരാവസ്ഥയില്‍ കഴിയുന്ന പെണ്‍കുട്ടിയെ കുടെയുള്ള പെണ്‍കുട്ടി തന്നെയാണ് ആശുപത്രിയില്‍ എത്തിച്ചത്. ഗുരുതരാവസ്ഥയില്‍ കഴിയുന്ന പെണ്‍കുട്ടിയുടെ മാതാപിതാക്കള്‍ വിദേശത്താണ്.

പെണ്‍കുട്ടിക്കൊപ്പം ബന്ധുക്കളാണ് ഉള്ളത്. ആരോഗ്യനില കുഴപ്പമില്ലാത്ത പെണ്‍കുട്ടിയെ വീട്ടുകാരെത്തി വീട്ടിലേക്ക് കൊണ്ടുപോയി. പരാതിയുമായി ആരും ഇതുവരെ എത്തിയിട്ടില്ലന്നും പോലീസ് പറഞ്ഞു എന്നാല്‍, അബോധാവസ്ഥയിലായ പെണ്‍കുട്ടിയെ, എങ്ങനെ കൂടെയുള്ള പെണ്‍കുട്ടി ഒറ്റയ്ക്ക് ആശുപത്രിയില്‍ എത്തിച്ചു എന്നതില്‍ സംശയം നിലനില്‍ക്കുന്നുണ്ടെന്നും പോലീസ് പറയുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button