Latest NewsIndia

‘കലാപത്തിനിടെ ഏക്നാഥ് ഷിൻഡെ ഒരു കുട്ടിയുടെ ജീവൻ രക്ഷിച്ചു’: ഓർമ്മകളുമായി അയൽക്കാർ

മുംബൈ: ഉദ്ധവ് താക്കറെയുടെ രാജിയ്ക്കു ശേഷം, മഹാരാഷ്ട്ര മുഖ്യമന്ത്രിയായി ഏകനാഥ് ഷിൻഡെ വ്യാഴാഴ്ച സത്യപ്രതിജ്ഞ ചെയ്തു. ഈ വേളയിൽ അദ്ദേഹത്തിന്റെ മുൻകാല പ്രവർത്തികൾ ഓർക്കുകയാണ് ഷിൻഡെയുടെ അയൽക്കാർ.

‘കഴിഞ്ഞ 35 വർഷമായി താനെയിലെ ഒരു ചേരിയിലാണ് അദ്ദേഹം താമസിക്കുന്നത്. ഇന്നലെ, ജനങ്ങളെ സംരക്ഷിച്ചു കൊള്ളാമെന്നുള്ള അദ്ദേഹത്തിന്റെ സത്യപ്രതിജ്ഞ കണ്ടപ്പോൾ, പണ്ട് ബോംബെ കലാപത്തിൽ നടന്ന ഒരു സംഭവം ഞാനോർത്തു പോയി. 1989ൽ, ബോംബെയിൽ കലാപം നടക്കുന്ന സമയത്ത് ഒരു അമ്മയ്ക്കും മകനും പരിക്കേറ്റു. രാത്രിയാണ്, പോരാഞ്ഞ് കലാപബാധിത പ്രദേശമായതിനാൽ, അവിടെ വാഹനങ്ങളൊന്നും കിട്ടാനില്ലായിരുന്നു. ആ സമയം, എന്തും വരട്ടെയെന്നു കരുതി ഷിൻഡെയാണ് ഓട്ടോറിക്ഷ ഓടിച്ച് ഇരുവരെയും ആശുപത്രിയിലെത്തിച്ചത്.’ അയൽക്കാരിൽ ഒരാൾ ഓർക്കുന്നു.

ഏക്നാഥ് ഷിൻഡെ വളരെ കുറച്ചു മാത്രം ഉറങ്ങുന്ന ഒരു വ്യക്തിയാണെന്നും, അദ്ദേഹം ഈ സ്ഥാനത്തേക്കുയർന്നതിൽ സന്തോഷമുണ്ടെന്നും അയൽക്കാർ വ്യക്തമാക്കുന്നു. മുഖ്യമന്ത്രി പദവി ലഭിച്ചതിലൂടെ, ജനങ്ങളെ കൂടുതൽ ഫലപ്രദമായി സഹായിക്കാൻ അദ്ദേഹത്തിന് സാധിക്കുമെന്നാണ് അവർ കണക്കുകൂട്ടുന്നത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button