Latest NewsNewsIndiaBusiness

വിദേശ നാണ്യ ശേഖരം: ഇത്തവണ 273 കോടി ഡോളറിന്റെ വർദ്ധനവ്

കരുതൽ ശേഖരത്തിൽ പ്രധാനപ്പെട്ടതാണ് വിദേശ കറൻസികളുടെ ശേഖരം

രാജ്യത്ത് വിദേശ നാണ്യ കരുതൽ ശേഖരം വീണ്ടും കുതിച്ചുയർന്നു. ജൂൺ 24 ന് അവസാനിച്ച ആഴ്ചയിലെ കണക്കുകളാണ് ഇപ്പോൾ പുറത്തുവിട്ടിരിക്കുന്നത്. പുതിയ കണക്കുകൾ പ്രകാരം, വിദേശ നാണ്യ ശേഖരത്തിൽ 273.4 കോടി ഡോളറിന്റെ വർദ്ധനവാണ് രേഖപ്പെടുത്തിയത്. ഇതോടെ, കരുതൽ ശേഖരം 59,332.3 കോടി ഡോളറായി ഉയർന്നു.

കരുതൽ ശേഖരത്തിൽ പ്രധാനപ്പെട്ടതാണ് വിദേശ കറൻസികളുടെ ശേഖരം. ഇത്തവണ വിദേശ കറൻസി ശേഖരം 233 കോടി ഡോളറാണ് ഉയർന്നത്. ഇതോടെ, വിദേശ കറൻസികളുടെ ശേഖരം 52,921.6 കോടി ഡോളറായി ഉയർന്നു. കൂടാതെ, സ്വർണ ശേഖര മൂല്യത്തിലും വളർച്ച കൈവരിച്ചിട്ടുണ്ട്. സ്വർണ ശേഖര മൂല്യത്തിൽ 34.2 കോടി ഡോളറിന്റെ വർദ്ധനവാണ് രേഖപ്പെടുത്തിയത്. ഇതോടെ, സ്വർണ ശേഖര മൂല്യം 4,092.6 കോടി ഡോളറായി.

Also Read: ഉദയ്പൂര്‍ കൊലക്കേസ് പ്രതികള്‍ക്ക് പാക് ബന്ധം, ദാവത്ത് ഇ ഇസ്ലാമിയുമായി അടുത്ത ബന്ധം

shortlink

Related Articles

Post Your Comments


Back to top button