Latest NewsInternational

കിട്ടുന്നതു മുഴുവൻ സംഭാവന നൽകി ഭാര്യ: കലികയറിയ ഭർത്താവ് പള്ളിയ്‌ക്ക് തീയിട്ടു

മോസ്‌കോ: നിങ്ങളുടെ ഭാര്യ ആവശ്യത്തിലധികം ഉദാരമനസ്കയാണെങ്കിൽ നിങ്ങൾ എന്തു ചെയ്യും? പറയാൻ പറ്റില്ല അല്ലേ.?. എന്തായാലും, സമ്പാദിക്കുന്ന പണം മുഴുവൻ പള്ളിയ്ക്ക് സംഭാവന നൽകുന്ന ഭാര്യയെക്കൊണ്ട് പൊറുതിമുട്ടിയ റഷ്യയിലെ ഒരു ഭർത്താവ് പള്ളിക്ക് തീയിട്ടു.

റഷ്യയിലെ സെന്റ് പീറ്റേഴ്സ് ബർഗ് നഗരത്തിൽ, പാർഗോൾവോ മേഖലയിലാണ് സംഭവം നടന്നത്. അവിടത്തെ ഒരു സാധാരണ കുടുംബത്തിലെ യുവതി, ആത്മീയ കാര്യങ്ങളിൽ വളരെ തൽപരയായിരുന്നു. ആവശ്യത്തിലധികം സംഭാവനയും പള്ളിക്ക് അവർ വാരിക്കോരി നൽകിയിരുന്നു. നാലു മക്കൾ ഉണ്ടായിട്ടു പോലും ചെലവ് നിയന്ത്രിക്കാതെ, പണത്തിന്റെ സിംഹഭാഗവും സംഭാവന നൽകുന്ന ഭാര്യയുടെ സ്വഭാവം നിയന്ത്രിക്കാൻ കഴിയാതെ വന്നപ്പോൾ 36 വയസുകാരനായ യുവാവ് കണ്ടെത്തിയ മാർഗ്ഗം കുറച്ചു കടുത്തതായിരുന്നു.

Also read: ഉദയ്പൂർ കൊലയാളികൾ എൻഐഎ കസ്റ്റഡിയിൽ: ‘എന്തെങ്കിലും വലിയ കാര്യം ചെയ്യണമെന്ന് ആഗ്രഹിച്ചു’

കഴിഞ്ഞ ജൂൺ 26 ന് രാവിലെ, ഒരു ക്യാൻ ഗ്യാസൊലിൻ മിശ്രിതവുമായി പള്ളിയിലെത്തിയ യുവാവ് ഒരു മൂലയ്ക്ക് നിന്നും തീയിട്ടു. അതിവേഗത്തിൽ മരംകൊണ്ടുണ്ടാക്കിയ മേൽക്കൂരയിൽ തീപടർന്നു. എന്നാൽ, കൃത്യസമയത്ത് അവസരത്തിനൊത്ത് പ്രവർത്തിച്ച പരിസരവാസികളും വിശ്വാസികളും വേഗം തന്നെ തീകെടുത്തിയതിനാൽ കൂടുതൽ നാശനഷ്ടമൊന്നും സംഭവിച്ചില്ല. സ്ഥലത്തെത്തിയ പോലീസ് ഉദ്യോഗസ്ഥർക്ക് പ്രഥമദൃഷ്ട്യാ തന്നെ കരുതിക്കൂട്ടി തീകൊളുത്തിയതാണെന്ന് മനസ്സിലായി. തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് യുവാവ് പിടിയിലായത്.

shortlink

Related Articles

Post Your Comments


Back to top button