KeralaLatest NewsNews

കണ്ണൂരില്‍ സുധാകരനെ അറിയപ്പെടുന്നത് അപാര തൊലിക്കട്ടിയുള്ള നേതാവ്: മന്ത്രി എം.വി ഗോവിന്ദന്‍

അത്തരത്തില്‍ അപാരമായ തൊലിക്കട്ടിയുള്ള രാഷ്ട്രീയ നേതാവായിട്ടാണ് സുധാകരനെ പണ്ട് തന്നെ കണ്ണൂരില്‍ അറിയുന്നത്.

തിരുവനന്തപുരം: ഇ.പി ജയരാജന്‍ എ.കെ.ജി സെന്റര്‍ ആക്രമണം ആസൂത്രണം ചെയ്‌തെന്ന കെ. സുധാകരന്റെ പരാമര്‍ശത്തിൽ പ്രതികരിച്ച് മന്ത്രി എം.വി ഗോവിന്ദന്‍. അപാര തൊലിക്കട്ടിയുള്ള രാഷ്ട്രീയ നേതാവായിട്ടാണ് സുധാകരനെ പണ്ട് തന്നെ കണ്ണൂരില്‍ അറിയുന്നതെന്നും ആ സുധാകരന്‍ സംസ്ഥാന പ്രസിഡണ്ടായിരിക്കുമ്പോള്‍ പഴയ കണ്ണൂര്‍ രാഷ്ട്രീയത്തിന്റെ ഭാഗമായി പുലര്‍ത്തിപോന്ന നിലപാടും സമീപനവും സംസ്ഥാന വ്യാപകമായി പ്രചരിപ്പിക്കാന്‍ ഉപയോഗിക്കുന്നുവെന്നും മന്ത്രി മാധ്യമങ്ങളോട് പറഞ്ഞു.

‘ബോംബാക്രമണം നടത്തിയ ശേഷം എല്‍.ഡി.എഫ് കണ്‍വീനറുടെ തലയില്‍ വെക്കുന്നതിന് മറുപടി അര്‍ഹിക്കുന്നില്ല. അത്തരത്തില്‍ അപാരമായ തൊലിക്കട്ടിയുള്ള രാഷ്ട്രീയ നേതാവായിട്ടാണ് സുധാകരനെ പണ്ട് തന്നെ കണ്ണൂരില്‍ അറിയുന്നത്. ആ സുധാകരന്‍ സംസ്ഥാന പ്രസിഡണ്ടായിരിക്കുമ്പോള്‍ പഴയ കണ്ണൂര്‍ രാഷ്ട്രീയത്തിന്റെ ഭാഗമായി പുലര്‍ത്തിപോന്ന നിലപാടും സമീപനവും സംസ്ഥാന വ്യാപകമായി പ്രചരിപ്പിക്കാന്‍ ഉപയോഗിക്കുന്നു’- എം വി ഗോവിന്ദന്‍ പറഞ്ഞു.

Read Also: പ്രവാചക നിന്ദ: തയ്യല്‍ക്കാരനെ കൊലപ്പെടുത്തിയ സംഭവത്തില്‍ എന്‍.ഐ.എ അന്വേഷണം

അതേസമയം, രാഹുല്‍ ഗാന്ധിയുടെ വയനാട് സന്ദര്‍ശനത്തിന്റെ പ്രതിച്ഛായ തകര്‍ക്കാന്‍ വേണ്ടി ഇ.പി ജയരാജന്‍ വ്യക്തിപരമായി ആസൂത്രണം ചെയ്ത പദ്ധതിയാണിതെന്നും ഇതില്‍ സി.പി.ഐ.എമ്മിന് പങ്കുണ്ടെന്ന് പറയുന്നില്ലെന്നും കെ സുധാകരന്‍ പറഞ്ഞിരുന്നു. തുടർന്നാണ്, മന്ത്രി പ്രതികരണവുമായി രംഗത്തെത്തിയത്.

shortlink

Related Articles

Post Your Comments


Back to top button