Latest NewsNewsIndia

 ഏക്‌നാഥ് ഷിന്‍ഡെയെ പുറത്താക്കി ശിവസേന: ന് തന്നെ പുറത്താക്കാനാകില്ലെന്ന് ഷിന്‍ഡെ

ന്യൂനപക്ഷമായ താക്കറെ കാമ്പിന് തന്നെ പുറത്താക്കാനാകില്ലെന്നും ഏക്‌നാഥ് ഷിന്‍ഡെ പ്രതികരിച്ചു.

മുംബൈ: പാര്‍ട്ടി വിരുദ്ധ പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെട്ടുവെന്ന് ആരോപിച്ച് പാര്‍ട്ടിയുടെ എല്ലാ പദവികളില്‍ നിന്നും ഏക്‌നാഥ് ഷിന്‍ഡെയെ പുറത്താക്കി ശിവസേന. ഷിന്‍ഡെ സ്വമേധയാ തന്റെ പാര്‍ട്ടി അംഗത്വം ഉപേക്ഷിക്കുകയായിരുന്നുവെന്നും താക്കറെ അറിയിച്ചു. തന്നില്‍ നിക്ഷിപ്തമായിരിക്കുന്ന അധികാരം ഉപയോഗിച്ച് ശിവസേന നേതാവ് എന്ന പദവിയില്‍ നിന്ന് ഷിന്‍ഡെയെ നീക്കം ചെയ്യുകയാണെന്ന് താക്കറെ ഒപ്പുവെച്ച കത്തില്‍ പറയുന്നു. അതേസമയം, താന്‍ ഇപ്പോഴും ശിവസേന നേതാവാണെന്നും, ന്യൂനപക്ഷമായ താക്കറെ കാമ്പിന് തന്നെ പുറത്താക്കാനാകില്ലെന്നും ഏക്‌നാഥ് ഷിന്‍ഡെ പ്രതികരിച്ചു.

Read Also: രാജ്യത്ത് പ്രതിമാസ ജിഎസ്ടി വരുമാനം കുതിച്ചുയർന്നു

കഴിഞ്ഞ വ്യാഴാഴ്ചയായിരുന്നു മഹാരാഷ്ട്ര മുഖ്യമന്ത്രിയായി ഏക്‌നാഥ് ഷിന്‍ഡെ അധികാരമേറ്റത്. സര്‍ക്കാരിന്റെ വിശ്വാസവോട്ടെടുപ്പ് തിങ്കളാഴ്ച നടക്കും. വിശ്വാസവോട്ടെടുപ്പിനും സ്പീക്കര്‍ തെരഞ്ഞെടുപ്പിനുമായി രണ്ട് ദിവസത്തെ പ്രത്യേക നിയമസഭാ സമ്മേളനം വിളിച്ചിട്ടുണ്ട്. ഞായറാഴ്ചയാണ് സ്പീക്കര്‍ തെരഞ്ഞെടുപ്പ് നടക്കുക.ഷിന്‍ഡെയടക്കമുള്ള വിമതര്‍ സ്പീക്കര്‍ തെരഞ്ഞെടുപ്പില്‍ വോട്ട് ചെയ്യുന്നത് തടയണമെന്ന് ആവശ്യപ്പെട്ട് ശിവസേന നല്‍കിയ ഹര്‍ജി സുപ്രീംകോടതി ഇന്നലെ അടിയന്തരമായി പരിഗണിച്ചിരുന്നില്ല. അയോഗ്യതാ വിഷയത്തില്‍ നിലവിലുള്ള കേസ് 11ന് പരിഗണിക്കുന്നതിനൊപ്പം പരിശോധിക്കാമെന്നായിരുന്നു കോടതി അറിയിച്ചത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button