Latest NewsIndia

യുപിയിൽ വീണ്ടും കൂട്ടബലാൽസംഗം: 23കാരിയെ നാൽവർ സംഘം മതംമാറ്റി വിവാഹം കഴിച്ചു

ഗോണ്ട: ഉത്തർ പ്രദേശിനെ ഞെട്ടിച്ചു കൊണ്ട് വീണ്ടും കൂട്ടബലാൽസംഗം റിപ്പോർട്ട് ചെയ്യപ്പെട്ടു. ഇരുപത്തിമൂന്നുകാരിയെ നാൽവർ സംഘം തട്ടിക്കൊണ്ടു പോയി കൂട്ടബലാൽസംഗം ചെയ്തതായി പെൺകുട്ടിയുടെ പിതാവാണ് പരാതി നൽകിയത്.

കഴിഞ്ഞ മാസമായിരുന്നു കേസിനാസ്പദമായ സംഭവം നടന്നത്. 23 വയസ്സുള്ള പെൺകുട്ടിയെ 14നാണ് മയക്കുമരുന്നു നൽകി മുംബെയിലേക്ക് കടത്തിയത്. പെൺകുട്ടിയുടെ പരിചയക്കാരനായ ജാവേദ് എന്നയാളുടെ സഹോദരനാണ് ഇരയെ മുംബൈയിലേക്ക് കടത്തിയത്. നഗരത്തിൽ എത്തിയതിനു ശേഷം പെൺകുട്ടിയെ റൂമിൽ ജാവേദ് പൂട്ടിയിടുകയും, രണ്ടു സുഹൃത്തുക്കളോടൊപ്പം നിരവധി തവണ കൂട്ടബലാൽസംഗം ചെയ്യുകയും ചെയ്തതായി പരാതിയിൽ പറയുന്നു.

പിന്നീട് ബലമായി മതം മാറ്റിയ ശേഷം പെൺകുട്ടിയെ വിവാഹം ചെയ്ത ജാവേദ്, ജൂൺ 23ന് കേണൽഗഞ്ച് റെയിൽവേ സ്റ്റേഷനിൽ ഉപേക്ഷിക്കുകയായിരുന്നു. പോലീസ് സൂപ്രണ്ട് സന്തോഷ് കുമാർ മിശ്രയ്ക്ക് മുൻപാകെ കുട്ടിയുടെ പിതാവ് സമർപ്പിച്ച പരാതിയിൽ, പെൺകുട്ടിയെ പരാതി നൽകുന്നതിനെതിരെ ഭീഷണിപ്പെടുത്തിയതായും പരാമർശിക്കുന്നു.

shortlink

Related Articles

Post Your Comments


Back to top button