ThiruvananthapuramKeralaNattuvarthaLatest NewsNews

വി​ല്ലേ​ജ് ഓ​ഫീ​സി​ൽ തി​രി​മ​റി ന​ട​ത്തി​യ ജീ​വ​ന​ക്കാ​രൻ പൊലീസ് പിടിയിൽ

ഫീ​ൽ​ഡ് അ​സി​സ്റ്റ​ന്‍റ് മാ​റ​ന​ല്ലൂ​ർ കോ​ട്ട​പ്പു​റം പോ​പ്പു​ല​ർ ജം​ഗ്ഷ​ൻ ശി​വ​ശ​ക്തി​യി​ൽ ബി.​കെ.​ര​തീ​ഷി​(43) നെ​യാ​ണ് അറസ്റ്റ് ചെയ്തത്

വി​ഴി​ഞ്ഞം: വി​ഴി​ഞ്ഞം വി​ല്ലേ​ജ് ഓ​ഫീ​സി​ൽ നി​ന്ന് ആ​റ​ര ല​ക്ഷം രൂ​പ​യു​ടെ തി​രി​മ​റി ന​ട​ത്തി​യ ജീ​വ​ന​ക്കാ​രൻ അറസ്റ്റിൽ. ഫീ​ൽ​ഡ് അ​സി​സ്റ്റ​ന്‍റ് മാ​റ​ന​ല്ലൂ​ർ കോ​ട്ട​പ്പു​റം പോ​പ്പു​ല​ർ ജം​ഗ്ഷ​ൻ ശി​വ​ശ​ക്തി​യി​ൽ ബി.​കെ.​ര​തീ​ഷി​(43)നെ​യാ​ണ് അറസ്റ്റ് ചെയ്തത്. വി​ഴി​ഞ്ഞം പൊലീ​സാണ് പ്രതികളെ അ​റ​സ്റ്റ് ചെ​യ്ത​ത്.

2018 ന​വം​ബ​ർ മു​ത​ൽ 2022 ഫെ​ബ്രു​വ​രി​വ​രെ​യു​ള്ള കാ​ല​യ​ള​വി​ൽ വി​ഴി​ഞ്ഞം വി​ല്ലേ​ജി​ലെ 57 പേ​ർ വി​വി​ധ ഘ​ട്ട​ങ്ങ​ളി​ലാ​യി കെ​ട്ടി​ട​നി​കു​തി​യി​ന​ത്തി​ൽ അ​ട​ച്ച ആ​റ​ര ല​ക്ഷം രൂ​പ​യാ​ണ് ഇ​യാ​ൾ ത​ട്ടി​യെ​ടു​ത്ത​തെ​ന്ന് പൊലീ​സ് പ​റ​ഞ്ഞു. റ​വ​ന്യൂ വി​ഭാ​ഗ​ത്തി​ന്‍റെ ഇ​ൻ​സ്പെ​ക്ഷ​ൻ ടീം ​വി​ഴി​ഞ്ഞം വി​ല്ലേ​ജ് ഓ​ഫീ​സി​ൽ ന​ട​ത്തി​യ പ​രി​ശോ​ധ​ന​യി​ലാ​ണ് പ​ണം ത​ട്ടി​പ്പ് ക​ണ്ടെ​ത്തി​യ​ത്.

Read Also : ‘നൂപുർ ശർമയെ അറസ്റ്റ് ചെയ്യണം, ബിജെപി എന്തിനവരെ സംരക്ഷിക്കുന്നു?’: അസദുദ്ദീൻ ഒവൈസി

സം​ഭ​വ​ത്തി​ൽ കൂ​ടു​ത​ൽ അ​ന്വേ​ഷ​ണം ന​ട​ത്തേ​ണ്ട​തു​ണ്ടെ​ന്നും വി​ഴി​ഞ്ഞം എ​സ്എ​ച്ച്ഒ പ്ര​ജീ​ഷ് ശ​ശി പ​റ​ഞ്ഞു. എ​സ്ഐ​മാ​രാ​യ കെ.​എ​ൽ.​സ​മ്പ​ത്ത്, ജി.​വി​നോ​ദ്, സി​പി​ഒ​മാ​രാ​യ സെ​ൽ​വ​രാ​ജ്, ഷൈ​ജു ജോ​ൺ എ​ന്നി​വ​രു​ൾ​പ്പെ​ട്ട സം​ഘ​മാ​ണ് പ്ര​തി​യെ അ​റ​സ്റ്റു ​ചെ​യ്ത​ത്. പ്രതികളെ കോടതിയിൽ ഹാജരാക്കി.

shortlink

Related Articles

Post Your Comments

Related Articles


Back to top button