Latest NewsNewsIndiaBusiness

വലഞ്ഞത് ആയിരക്കണക്കിന് യാത്രക്കാർ, ഇൻഡിഗോയോട് വിശദീകരണം നൽകാൻ ആവശ്യപ്പെട്ട് ഡിജിസിഎ

45 ശതമാനം ആഭ്യന്തര വിമാനങ്ങൾ മാത്രമാണ് കൃത്യ സമയത്ത് സർവീസ് നടത്തിയത്

രാജ്യവ്യാപകമായി ആഭ്യന്തര വിമാനം സർവീസുകൾ വൈകിയതോടെ വിശദീകരണം നൽകാൻ ആവശ്യപ്പെട്ട് ഡിസിജിഎ. സർവീസുകൾ വൈകിയതിനാൽ നിരവധി യാത്രക്കാരാണ് വലഞ്ഞത്. ജീവനക്കാർ കൂട്ട അവധിയെടുത്തത് സർവീസുകൾ വൈകാൻ കാരണമായെന്നാണ് പ്രാഥമിക നിഗമനം.

കേന്ദ്ര വ്യോമയായ മന്ത്രാലയം പുറത്തുവിട്ട കണക്കുകൾ പ്രകാരം, 45 ശതമാനം ആഭ്യന്തര വിമാനങ്ങൾ മാത്രമാണ് കൃത്യ സമയത്ത് സർവീസ് നടത്തിയത്. ഇന്നലെയും ഇന്നുമായി 55 ശതമാനം സർവീസുകളാണ് വൈകിയത്. രാജ്യത്തിന്റെ വിവിധ നഗരങ്ങളെ ബന്ധിപ്പിച്ച് കൊണ്ട് 1,500 ലധികം ആഭ്യന്തര സർവീസുകൾ ഇൻഡിഗോ നടത്തുന്നുണ്ട്. ഈ സർവീസുകളാണ് ഇന്നലെയും ഇന്നും ഒന്നടങ്കം മുടങ്ങിയത്.

Also Read: മാധ്യമ വിചാരണ നിയമവാഴ്ചയ്ക്ക് ആരോഗ്യകരമല്ല: സോഷ്യല്‍ മീഡിയയെ നിയന്ത്രിക്കണമെന്ന് ജസ്റ്റിസ് ജെ.ബി. പര്‍ദിവാല

കേരളത്തിലേക്കുള്ള ഇൻഡിഗോയുടെ വിമാന സർവീസുകളും വൈകി. സംഭവത്തിൽ ഡയറക്ടറേറ്റ് ജനറൽ ഓഫ് സിവിൽ ഏവിയേഷൻ ഇൻഡിഗോയോട് വിശദീകരണം നേടിയിട്ടുണ്ട്. ജീവനക്കാരുടെ ക്ഷാമമാണ് സർവീസുകൾ മുടങ്ങാൻ ഇടയായതെന്നാണ് റിപ്പോർട്ട്.

shortlink

Related Articles

Post Your Comments

Related Articles


Back to top button