KeralaLatest NewsIndia

മുഖ്യമന്ത്രി വിദേശത്ത് പോയതിനു മുൻപോ ശേഷമോ മകളും പോകും: ഫാരിസിന്റെ നേതൃത്വത്തിൽ വൻ സാമ്പത്തിക റാക്കറ്റ്- പി.സി. ജോർജ്

കോട്ടയം: മുഖ്യമന്ത്രിയുടെ വിദേശയാത്രകള്‍ ഇ.ഡി അന്വേഷിക്കണമെന്ന ആവശ്യവുമായി പി.സി.ജോര്‍ജ്. മുഖ്യമന്ത്രി പോയശേഷമോ അതിനു മുൻപോ മകളും ആ രാജ്യങ്ങളിലെത്തുമെന്ന് അദ്ദേഹം പറഞ്ഞു. ഫാരിസ് അബൂബക്കറുടെ നേതൃത്വത്തില്‍ വന്‍ സാമ്പത്തിക റാക്കറ്റുണ്ട്.

മുഖ്യമന്ത്രിക്കും മകള്‍ക്കും ഇതില്‍ പങ്കുണ്ട് എന്നും അദ്ദേഹം ആരോപിച്ചു. അതേസമയം, ആരോപണങ്ങള്‍ക്ക് തെളിവുണ്ടോ എന്ന ചോദ്യത്തിന് തെളിയിക്കേണ്ടത് ഇഡിയാണെന്ന് അദ്ദേഹം പറഞ്ഞു. തെളിവുകള്‍ ഇഡിക്ക് നല്‍കിയിട്ടുണ്ട്, പ്രധാനമന്ത്രിയെ കാണും.

സോളാര്‍ പ്രതിയുടെ പീഡന പരാതിയില്‍ കള്ളസാക്ഷിയുണ്ടാക്കാന്‍ ഉള്ള ശ്രമമാണ് ഇപ്പോൾ നടക്കുന്നതെന്ന് പി.സി.ജോര്‍ജ് ആരോപിച്ചു. താന്‍ കണ്ടിട്ടില്ലാത്ത ഒരാള്‍ തന്നെയും പരാതിക്കാരിയെയും കണ്ടുവെന്ന് പൊലീസ് ആരോപിക്കുന്നു. ഭാര്യയെയും പ്രതിയാക്കാനാണ് ശ്രമം, അതും നിയമപരമായി നേരിടുമെന്ന് പിസി ജോർജ് പറഞ്ഞു.

shortlink

Related Articles

Post Your Comments


Back to top button