Latest NewsIndia

‘ക്ഷമിക്കണം, പോകാൻ സാധിക്കില്ല’: പുലിറ്റ്സർ ജേതാവായ കശ്മീരി പത്രപ്രവർത്തകയുടെ വിദേശയാത്ര തടഞ്ഞ് അധികൃതർ

ഡൽഹി: പുലിറ്റ്സർ പുരസ്കാര ജേതാവായ ഫോട്ടോഗ്രാഫറുടെ വിദേശയാത്ര തടഞ്ഞ് എയർപോർട്ട് ഉദ്യോഗസ്ഥർ. കശ്മീരി വനിതാ ഫോട്ടോഗ്രാഫറും പത്രപ്രവർത്തകയുമായ സന ഇർഷാദ് മട്ടുവിന്റെ വിദേശ യാത്രയാണ് എമിഗ്രേഷൻ അധികൃതർ തടഞ്ഞത്.

ശനിയാഴ്ചയാണ് ഫ്രാൻസിലേക്ക് പോകുവാൻ സന ഡൽഹി എയർപോർട്ടിൽ എത്തിയത്. പാരീസിൽ നടക്കുന്ന ഒരു പുസ്തക പ്രകാശന ചടങ്ങിലും എക്സിബിഷനിലും പങ്കെടുക്കാൻ വേണ്ടിയായിരുന്നു സനയുടെ വിദേശയാത്ര. എന്നാൽ, ഇമിഗ്രേഷൻ അധികൃതർ അനുമതി നിഷേധിക്കുകയായിരുന്നു. അനുമതി നൽകാതിരുന്നത് കാരണം വെളിപ്പെടുത്താൻ അധികൃതർ തയ്യാറായിരുന്നില്ലെന്ന് സന പറയുന്നു.

തന്റെ രേഖകളെല്ലാം കൃത്യമായിരുന്നുവെന്നും ഫ്രഞ്ച് വിസയുൾപ്പെടെ എല്ലാം തന്റെ കൈവശം ഉണ്ടായിരുന്നുവെന്നും സന വെളിപ്പെടുത്തി. അതേസമയം, മുൻ കേന്ദ്രമന്ത്രി ചിദംബരത്തിനു പുത്രൻ കാർത്തി ചിദംബരമുൾപ്പെടെ നിരവധി പേർ സോഷ്യൽ മീഡിയയിൽ ഇതിനെതിരെ പ്രതിഷേധവുമായി രംഗത്തുവന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button