KeralaLatest NewsNews

രാഹുല്‍ ഗാന്ധിയുടെ ഓഫീസ് ആക്രമണം: അച്ചടക്ക നടപടിയുമായി എസ്.എഫ്‌.ഐ സംസ്ഥാന കമ്മിറ്റി

എസ്.എഫ്‌.ഐ വയനാട് ജില്ലാ കമ്മിറ്റി പിരിച്ചുവിട്ടു

 

 

വയനാട്: രാഹുല്‍ ഗാന്ധിയുടെ ഓഫീസ് ആക്രമിച്ച സംഭവത്തില്‍ അച്ചടക്ക നടപടിയുമായി എസ്.എഫ്‌.ഐ സംസ്ഥാന കമ്മിറ്റി. എസ്.എഫ്‌.ഐ വയനാട് ജില്ലാ കമ്മിറ്റി പിരിച്ചുവിട്ട്, പകരം ഏഴംഗ അഡ്‌ഹോക് കമ്മിറ്റിക്ക് ചുമതല നല്‍കി. നിലവില്‍ എസ്.എഫ്‌.ഐ ജില്ലാ ജോയിന്റ് സെക്രട്ടറിയായി പ്രവര്‍ത്തിച്ചിരുന്ന എല്‍ദോസ് മത്തായി കണ്‍വീനറായി ഏഴംഗ അഡ് ഹോക്ക് കമ്മിറ്റിക്കാണ് ചുമതല നല്‍കിയിരിക്കുന്നത്.

ഇന്ന് തൃശ്ശൂരില്‍ ചേര്‍ന്ന എസ്.എഫ്‌.ഐ സംസ്ഥാന കമ്മിറ്റി യോഗത്തിലാണ് തീരുമാനം. രാഹുല്‍ ഗാന്ധി എം.പിയുടെ ഓഫീസിലേക്ക് സംസ്ഥാന കമ്മിറ്റിയുടെ അറിവില്ലാതെ മാര്‍ച്ച് സംഘടിപ്പിക്കുകയും, സംഘടിപ്പിച്ച മാര്‍ച്ച് സംഘടനക്കാകെ പൊതുസമൂഹത്തില്‍ അവമതിപ്പുണ്ടാക്കുന്ന വിധത്തില്‍ ആക്രമാസക്തമാകുകയും ചെയ്തതിനെ തുടര്‍ന്നാണ് നടപടിയെന്ന് നേതൃത്വം വിശദീകരിച്ചു.

കേസില്‍ എസ്.എഫ്‌.ഐ ജില്ലാ സെക്രട്ടറിയും പ്രസിഡന്റും ഉള്‍പ്പെടെ അറസ്റ്റിലായിരുന്നു. സി.പി.ഐ.എം നിര്‍ദ്ദേശ പ്രകാരമാണ് നടപടി.

കല്‍പ്പറ്റയിലെ തന്റെ ഓഫീസ് ആക്രമിച്ച എസ്.എഫ്‌.ഐ കുട്ടികളോട് ദേഷ്യമോ ശത്രുതയോ ഇല്ലെന്നും ഉത്തരവാദിത്തമില്ലായ്മയാണ് അവര്‍ കാണിച്ചതെന്നുമാണ് സംഭവത്തിൽ രാഹുല്‍ ഗാന്ധി നേരത്തെ പ്രതികരിച്ചത്.

shortlink

Related Articles

Post Your Comments


Back to top button