UAENewsIndiaInternationalGulf

ബീച്ചിൽ പോകുന്നവരുടെ ശ്രദ്ധയ്ക്ക്: സുരക്ഷാ പ്രോട്ടോകോളുകൾ പാലിക്കണമെന്ന് നിർദ്ദേശം

അബുദാബി: ബീച്ചുകളിൽ പോകുന്നവർ സുരക്ഷാ പ്രോട്ടോകോളുകൾ പാലിക്കണമെന്ന് നിർദ്ദേശിച്ച് യുഎഇ. സിവിൽ ഡിഫൻസ് ഡിപ്പാർട്ട്മെന്റിന്റെ സഹകരണത്തോടെ ഫുജൈറ പോലീസാണ് ഇതുസംബന്ധിച്ച നിർദ്ദേശം നൽകിയത്.

Read Also: താര സംഘടനയിലെ പ്രശ്‌നങ്ങള്‍ കണ്ടില്ലെന്ന് നടിക്കരുത്, മോഹന്‍ലാലിന് കത്ത് നല്‍കി ഗണേഷ് കുമാര്‍ എംഎല്‍എ

ബീച്ചുകളിൽ മുങ്ങി അപകടങ്ങൾ കുറയ്ക്കുന്നതിന് അധികൃതർ ഒരു മാസത്തെ ബോധവൽക്കരണ ക്യാമ്പെയ്‌നും ആരംഭിച്ചിട്ടുണ്ട്. ബീച്ചിൽ പോകുന്നവർക്ക് നീന്തുമ്പോൾ സുരക്ഷാ മാനദണ്ഡങ്ങളും നിയമങ്ങളും അറിയിച്ചുകൊണ്ടുള്ള ഫ്ളയറുകൾ നൽകും. ഇംഗ്ലീഷ്, ഹിന്ദി, ഉറുദു എന്നീ മൂന്ന് ഭാഷകളിലാണ് ഈ ഫ്ളയറുകൾ അച്ചടിക്കുന്നത്.

കുട്ടികളെ കടൽത്തീരത്തേക്ക് കൊണ്ടുവരുമ്പോൾ ജാഗ്രത പാലിക്കണമെന്ന് കുടുംബാംഗങ്ങളോട് അധികൃതർ അഭ്യർത്ഥിച്ചു. കടൽത്തീരത്ത് പോകുന്നവർ ലൈഫ് ജാക്കറ്റ് ധരിക്കണമെന്നും സൂര്യാസ്തമയത്തിന് ശേഷം കടലിൽ നീന്തുന്നത് ഒഴിവാക്കണമെന്നും അധികൃതർ അറിയിച്ചിട്ടുണ്ട്.

Read Also: ‘ഊളത്തരം പറഞ്ഞ് ഡോക്ടർമാരെ നാണം കെടുത്താതെ, വേസ്റ്റ്’: റോബിൻ രാധാകൃഷ്ണനെതിരെ ചെകുത്താൻ – വീഡിയോ

shortlink

Related Articles

Post Your Comments

Related Articles


Back to top button