KeralaLatest NewsNews

മൂന്ന് ദിവസത്തെ ഇടവേളക്ക് ശേഷം നിയമസഭാ സമ്മേളനം ഇന്ന് വീണ്ടും ചേരും

 

 

തിരുവനന്തപുരം: നിയമസഭാ സമ്മേളനം ഇന്ന് വീണ്ടും ചേരും. സ്വർണ്ണക്കടത്തിലെ പുതിയ ആരോപണങ്ങളും പി.സി ജോർജ്ജിന്‍റെ അറസ്റ്റും ഉള്‍പ്പെടെയുള്ള വിവാദങ്ങൾ പ്രതിപക്ഷം സഭയില്‍ സർക്കാരിനെതിരെ ഉന്നയിക്കാനിടയുണ്ട്.

മുഖ്യമന്ത്രിയുടെ മകൾക്കെതിരായ മാത്യു കുഴൽനാടന്‍റെ ആരോപണത്തിൽ ഇതുവരെ മുഖ്യമന്ത്രി മറുപടി പറയാത്തതും പ്രതിപക്ഷം വിഷയമാക്കിയേക്കാം.

എന്നാല്‍, പീഡന പരാതിയിലെ ജോർജ്ജിന്‍റെ അറസ്റ്റ് ഉള്‍പ്പെടെയുള്ള കാര്യങ്ങള്‍ ആകും ഭരണപക്ഷത്തിന്റെ ആയുധം.

അതേസമയം, എ.കെ.ജി സെന്‍റര്‍ ആക്രമണക്കേസിലെ പ്രതിയെക്കുറിച്ച് നാലാം ദിവസവും പോലീസിന് സൂചനയൊന്നുമില്ല. മറ്റ് വിവരങ്ങളിലേക്ക് എത്താൻ കഴിയാത്തതിനാൽ സി.സി.ടി.വി ദൃശ്യങ്ങളിൽ കണ്ട ചുവന്ന സ്കൂട്ടറുകാരനെ വീണ്ടും വിളിപ്പിച്ച് ചോദ്യം ചെയ്യുന്നത് തുടരുകയാണ്.

shortlink

Related Articles

Post Your Comments

Related Articles


Back to top button