NewsIndia

മണിപ്പൂരിൽ അഗ്‌നിപഥ് പ്രീ റിക്രൂട്ട്മെന്റ്: പങ്കെടുത്തത് അഞ്ഞൂറിലധികം യുവതീയുവാക്കൾ

ഇംഫാൽ: മണിപ്പൂരിൽ അഗ്‌നിപഥ് പ്രീ റിക്രൂട്ട്മെന്റ് പരിപാടികൾ ആരംഭിച്ചു. തൗബാൽ ജില്ലയിലെ ഹെയ്റോക്ക്, നോങ്പോഖ് എന്നിവിടങ്ങളിലാണ് പരിശീലനം ആരംഭിച്ചത്. ഉദ്ഘാടന പരിപാടിയിൽ 500 പേരാണ് പങ്കെടുത്തത്. ഇതിൽ, 300ലധികം പേർ പെൺകുട്ടികളായിരുന്നു.

ഹൊയ്റോക്ക് എംഎൽഎ രാധേശ്യാമിന്റെ നേതൃത്വത്തിൽ പ്രീ റിക്രൂട്ട്മെന്റ് ട്രെയിനിങ് മാനേജ്മെന്റ് കമ്മിറ്റിയാണ് പരിശീലനം നടത്തുക. ഈ പ്രദേശത്തു നിന്നും കൂടുതൽ ആളുകളെ സൈന്യത്തിൽ എത്തിക്കുകയെന്നതാണ് ട്രെയിനിങ് പദ്ധതിയുടെ പ്രധാന ലക്ഷ്യമെന്ന് അദ്ദേഹം വ്യക്തമാക്കി.

Also read: പത്മശ്രീ പീറ്റർ ബ്രൂക്ക് വിടവാങ്ങി: മണ്മറഞ്ഞത് മഹാഭാരതത്തെ ലോകപ്രശസ്തമാക്കിയ നാടകപ്രതിഭ

സേനയിൽ പ്രവേശിക്കുമ്പോൾ നിർബന്ധമായും ഇംഗ്ലീഷ്,ഹിന്ദി എന്നീ ഭാഷകൾ അറിഞ്ഞിരിക്കണം. അതിനു വേണ്ടി പ്രത്യേക ക്ലാസ് നൽകുമെന്നും എംഎൽഎ അറിയിച്ചു.
അഗ്നിപഥിലേക്ക് 17.5 മുതൽ 23 വയസ്സുള്ളവർക്കാണ് അപേക്ഷിക്കാൻ സാധിക്കുക. രാജ്യത്ത് ഈ പദ്ധതിക്കെതിരെ നിരവധി പ്രക്ഷോഭങ്ങളാണ് നടക്കുന്നത്. എങ്കിലും, ഇന്ത്യൻ യുവജനങ്ങൾ പദ്ധതിയെ ആവേശത്തോടെയാണ് സ്വീകരിക്കുന്നത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button