Latest NewsNewsInternational

പത്മശ്രീ പീറ്റർ ബ്രൂക്ക് വിടവാങ്ങി: മണ്മറഞ്ഞത് മഹാഭാരതത്തെ ലോകപ്രശസ്തമാക്കിയ നാടകപ്രതിഭ

പാരീസ്: ലോക പ്രശസ്ത നാടക കലാകാരൻ പീറ്റർ ബ്രൂക്ക്(97) അന്തരിച്ചു. ഇംഗ്ലീഷ്, ഫ്രഞ്ച്, നാടക-ചലച്ചിത്ര സംവിധായകനാണ് അദ്ദേഹം. ഇന്ത്യ പത്മശ്രീ നൽകി ആദരിച്ച ആദ്യ കലാകാരനാണ് ബ്രൂക്ക്.

ലോക നാടകവേദികളിൽ മഹാഭാരതത്തെ അവതരിപ്പിച്ചത് അദ്ദേഹമാണ്. ഒട്ടേറെ പ്രസിദ്ധമായ ചരിത്ര നാടകങ്ങൾ അദ്ദേഹം വേദിയിൽ അവതരിപ്പിച്ചിട്ടുണ്ട്. വിശ്വ മൗലിക സംവിധായകൻ എന്ന നിലയിലാണ് അദ്ദേഹം കലാ സാംസ്കാരികരംഗത്ത് അറിയപ്പെടുന്നത്.

പതിനെട്ടാം വയസ്സിലാണ് അദ്ദേഹം തന്റെ നാടകവുമായി രംഗത്തുവരുന്നത്. 1965ൽ മികച്ച സംവിധായകനെന്ന ബഹുമതി അദ്ദേഹത്തിനു ലഭിച്ചു. 2021ലാണ് അദ്ദേഹത്തിന് പത്മശ്രീ ലഭിക്കുന്നത്. ടോണി, എമ്മി, ലോറൻസ് ഒലിവിയർ തുടങ്ങി നിരവധി ബഹുമതികൾ അദ്ദേഹത്തിന് ലഭിച്ചിട്ടുണ്ട്.

shortlink

Related Articles

Post Your Comments

Related Articles


Back to top button