Latest NewsNewsIndia

മുതിര്‍ന്ന സിപിഎം നേതാവും എംപിയുമായിരുന്ന ബസുദേവ് ആചാര്യ അന്തരിച്ചു

കൊല്‍ക്കത്ത: മുതിര്‍ന്ന സിപിഎം നേതാവും എംപിയുമായിരുന്ന ബസുദേബ് ആചാര്യ അന്തരിച്ചു. എണ്‍പത്തൊന്ന് വയസായിരുന്നു. ഹൈദരാബാദിലെ മകന്റെ വസതിയിലായിരുന്നു അന്ത്യം. ഏറെ നാളായി ചികിത്സയിലായിരുന്നു.

Read Also: മണിപ്പൂരില്‍ ഒമ്പത് മെയ്‌തേയി തീവ്രവാദ സംഘടനകളെ വിലക്കി കേന്ദ്രസർക്കാർ

മുതിര്‍ന്ന ട്രേഡ് യൂണിയന്‍ നേതാവായിരുന്ന ആചാര്യ 2004 മുതല്‍ ലോക്സഭയിലെ സിപിഎം ഗ്രൂപ്പ് നേതാവായിരുന്നു. പശ്ചിമ ബംഗാളിലെ ബങ്കുരയില്‍ നിന്നുള്ള എംപിയായിരുന്നു ബസുദേബ് ആചാര്യ. 1984 മുതല്‍ 2014 വരെ തുടര്‍ച്ചയായി 9 തവണ എംപിയായി തെരഞ്ഞെടുക്കപ്പെട്ടു. സിപിഎം മുന്‍ കേന്ദ്രകമ്മിറ്റി അംഗമായിരുന്നു.

 

shortlink

Related Articles

Post Your Comments

Related Articles


Back to top button