Latest NewsKeralaNewsBusiness

മുത്തൂറ്റ് ഫിനാൻസ്: ഉന്നത വിദ്യാഭ്യാസ സ്കോളർഷിപ്പുകൾ വിതരണം ചെയ്തു

എറണാകുളം അവന്യൂ റീജന്റിലാണ് സ്കോളർഷിപ്പ് ദാന ചടങ്ങ് സംഘടിപ്പിച്ചത്

വിദ്യാഭ്യാസ രംഗത്ത് വേറിട്ട പ്രവർത്തനവുമായി മുത്തൂറ്റ് ഫിനാൻസ്. അർഹരായ 30 വിദ്യാർത്ഥികൾക്കാണ് സ്കോളർഷിപ്പ് വിതരണം ചെയ്തത്. എറണാകുളം അവന്യൂ റീജന്റിലാണ് സ്കോളർഷിപ്പ് ദാന ചടങ്ങ് സംഘടിപ്പിച്ചത്.

മുത്തൂറ്റ് എം ജോർജ് ഫൗണ്ടേഷൻ പ്രൊഫഷണൽ സ്കോളർഷിപ്പ് 2021-22 ന്റെ ഭാഗമായാണ് വിദ്യാർത്ഥികൾക്ക് 48 ലക്ഷം രൂപയുടെ സ്കോളർഷിപ്പ് നൽകിയത്. എംബിബിഎസ്, എൻജിനീയറിംഗ്, നഴ്സിംഗ് തുടങ്ങിയ മേഖലകളിൽ പഠിക്കുന്ന വിദ്യാർത്ഥികളാണ് സ്കോളർഷിപ്പിന് അർഹരായത്.

Also Read: മരിച്ച ഗര്‍ഭസ്ഥ ശിശുവിനെ നീക്കം ചെയ്തില്ല, ഒടുവില്‍ അണുബാധ മൂലം യുവതിയ്ക്ക് ദാരുണാന്ത്യം: ഭര്‍ത്താവ് അറസ്റ്റില്‍

10 എംബിബിഎസ് വിദ്യാർത്ഥികൾക്ക് 24 ലക്ഷം രൂപയും 10 ബിടെക് വിദ്യാർത്ഥികൾക്ക് 12 ലക്ഷം രൂപയും നഴ്സിംഗ് വിദ്യാർത്ഥികൾക്ക് 12 ലക്ഷം രൂപയുമാണ് സ്കോളർഷിപ്പ് തുക. 2 ലക്ഷം രൂപയിൽ താഴെ വാർഷിക വരുമാനം ഉള്ളതും പ്ലസ് ടു തലത്തിൽ 80 ശതമാനം മാർക്ക് നേടിയ വിദ്യാർത്ഥികളുമാണ് സ്കോളർഷിപ്പിന് അർഹരായത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button