KeralaLatest NewsNews

എകെജി സെന്ററിലെ പടക്കമേറിന്റെ പേരില്‍ കലാപമുണ്ടാക്കാന്‍ ശ്രമിച്ച ഇ.പി ജയരാജനെതിരെ കേസ് എടുക്കണം: പി.സി ജോര്‍ജ്

എകെജി സെന്ററിലെ പടക്കമേറിന് പിന്നില്‍ നേതാക്കളുടെ മക്കളാകുമെന്ന് പി.സി ജോര്‍ജ്

കോട്ടയം: മുഖ്യമന്ത്രി പിണറായി വിജയനും വ്യവസായി ഫാരിസ് അബൂബക്കറും തമ്മില്‍ അടുത്ത ബന്ധമെന്ന് ആവര്‍ത്തിച്ച് പി.സി ജോര്‍ജ്. പിണറായി വിജയന്റെ നിഴലാണ് ഫാരിസ് അബൂബക്കറെന്ന് പി.സി ജോര്‍ജ് പറഞ്ഞു. എകെജി സെന്ററിലെ പടക്കമേറിന്റെ പേരില്‍ സംസ്ഥാനത്ത് കലാപമുണ്ടാക്കാന്‍ ശ്രമിച്ച ഇടത് കണ്‍വീനര്‍ ഇ.പി ജയരാജനെതിരെ കേസ് എടുക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. കോട്ടയത്ത് മാദ്ധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു പി.സി ജോര്‍ജ്.

Read Also:അ​ട്ട​പ്പാ​ടി ന​ന്ദ കി​ഷോ​ർ കൊ​ല​ക്കേ​സി​ൽ ര​ണ്ട് പേ​ർ കൂ​ടി അ​റ​സ്റ്റി​ൽ

‘എകെജി സെന്ററില്‍ പടക്കം എറിഞ്ഞവരെ ഇതുവരെ കണ്ടെത്താന്‍ പോലീസിന് കഴിഞ്ഞിട്ടില്ല. പിടിച്ചാല്‍ നേതാക്കളുടെ ആരുടെ എങ്കിലും മക്കള്‍ ആകും. ആക്രമണം ഉണ്ടായ ഉടനെ സ്ഥലത്തെത്തിയ എല്‍ഡിഎഫ് കണ്‍വീനര്‍ ഇ.പി ജയരാജന്‍ പിന്നില്‍ കോണ്‍ഗ്രസ് ആണെന്ന് പറയുന്നു. ഇതിന്റെ അടിസ്ഥാനത്തില്‍ സിപിഎം പ്രവര്‍ത്തകരുടെ നേതൃത്വത്തില്‍ സംസ്ഥാനത്ത് വലിയ പ്രക്ഷോഭം സൃഷ്ടിച്ചു’, ജോര്‍ജ് ചൂണ്ടിക്കാട്ടി.

‘എകെജി സെന്റര്‍ ആക്രമണത്തില്‍ പ്രതിയെ പിടികൂടാനോ സംഭവത്തിന് പിന്നില്‍ കോണ്‍ഗ്രസ് ആണെന്ന് തെളിയിക്കാനോ പോലീസിന് കഴിഞ്ഞിട്ടില്ല. മുഖ്യമന്ത്രിയ്ക്കും, എല്‍ഡിഎഫിനുമെതിരായ ആരോപണങ്ങളില്‍ നിന്നും ശ്രദ്ധ തിരിക്കാന്‍ കരുതികൂട്ടി ഇ.പി ജയരാജന്‍ കലാപത്തിന് ആഹ്വാനം ചെയ്തിരിക്കുകയാണ്. ഇതില്‍ ജയരാജനെതിരെ കേസ് എടുക്കണം’, പി.സി ജോര്‍ജ് ആവശ്യപ്പെട്ടു.

shortlink

Related Articles

Post Your Comments

Related Articles


Back to top button