Latest NewsNewsInternationalOmanGulf

ഖരീഫ് സീസൺ: സലാലയിലേക്ക് കൂടുതൽ വിമാന സർവ്വീസുകൾ ആരംഭിച്ച് ഫ്‌ളൈനസ്

മസ്‌കത്ത്: സലാലയിലേക്ക് കൂടുതൽ വിമാന സർവ്വീസുകൾ ആരംഭിക്കാൻ സൗദി അറേബ്യയുടെ ബജറ്റ് വിമാന കമ്പനിയായ ഫ്‌ളൈനസ്. ഖരീഫ് സീസൺ പ്രമാണിച്ചാണ് സലാലയിലേക്കു കൂടുതൽ വിമാന സർവീസുകൾ ആരംഭിക്കാൻ ഫ്‌ളൈനസ് സർവ്വീസ് തീരുമാനിച്ചത്. ഖരീഫ് സീസൺ പ്രമാണിച്ച് റിയാദിനും സലാലക്കുമിടയിൽ ആഴ്ചയിൽ മൂന്നു വീതം സർവ്വീസുകൾ നടത്തുമെന്ന് ഫ്‌ളൈനസ് അറിയിച്ചു.

Read Also: സിഗരറ്റ് വലിക്കുന്ന കാളി, മതവികാരം വ്രണപ്പെടുത്തുന്ന പോസ്റ്റർ വിവാദത്തിൽ: സംവിധായകയെ അറസ്റ്റ് ചെയ്യണമെന്ന് ആവശ്യം

സലാല രാജ്യാന്തര വിമാനത്താവളത്തിൽ എത്തിയ ഫ്‌ളൈനസിന്റെ ആദ്യ വിമാനത്തെ വാട്ടർ സല്യൂട്ട് നൽകിയാണ് സ്വീകരിച്ചത്. ഖരീഫ് സീസണിൽ സൗദി അറേബ്യയിൽ നിന്നു ദോഫാർ ഗവർണറേറ്റിലേക്കുള്ള യാത്രക്കാരുടെ എണ്ണത്തിൽ വലിയ വർദ്ധനവ് രേഖപ്പെടുത്താറുണ്ട്. ഇത്തരക്കാരുടെ ആവശ്യങ്ങൾ നിറവേറ്റാൻ സഹായിക്കുന്നതാണ് ഫ്‌ളൈനസ് സർവീസുകളെന്ന് സലാല എയർപോർട്ട് വൈസ് പ്രസിഡന്റ് സലേം ബിൻ അവാദ് അൽ യാഫെ അറിയിച്ചു.

Read Also: ആദ്യത്തെ ചിത്രത്തിൽ ചുവരിൽ കണ്ട ഗാന്ധി ചിത്രം രണ്ടാമത്തെ ചിത്രത്തിൽ തറയിൽ: കുറ്റക്കാർ എസ്എഫ്ഐ അല്ല: പോലീസ് റിപ്പോർട്ട്

shortlink

Related Articles

Post Your Comments

Related Articles


Back to top button