UAENewsIndiaGulf

യുഎഇയുടെ വിവിധ ഭാഗങ്ങളിൽ കനത്ത മഴയും ആലിപ്പഴ വർഷവും: സുരക്ഷാ മുന്നറിയിപ്പ് നൽകി അധികൃതർ

അബുദാബി: യുഎഇയുടെ വിവിധ ഭാഗങ്ങളിൽ കനത്ത മഴയും ആലിപ്പഴ വർഷവും. മഴ ശക്തമാകുന്ന പശ്ചാത്തലത്തിൽ അധികൃതർ ജനങ്ങൾക്ക് സുരക്ഷാ മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. വാഹനമോടിക്കുന്നവർ ജാഗ്രത പാലിക്കണമെന്നും നിർദ്ദേശമുണ്ട്.

Read Also: ഹിന്ദു ദൈവങ്ങളുടെ ചിത്രമുള്ള പേപ്പറില്‍ ഇറച്ചി വിൽപ്പന: മതവികാരം വ്രണപ്പെടുത്തിയ കേസിൽ യുവാവ് അറസ്റ്റില്‍

യുഎഇയുടെ കിഴക്കൻ പ്രദേശങ്ങളിൽ കനത്ത മഴയും ശക്തമായ കാറ്റും ഉണ്ടാകുമെന്നും കാലാവസ്ഥാ വിദഗ്ധർ വ്യക്തമാക്കി. അൽ ഐനിലെ അൽ ഹിലി, മസാകിൻ, അൽ ഷിക്ല തുടങ്ങിയ പ്രദേശങ്ങളിൽ കനത്ത മഴയാണ് അനുഭവപ്പെടുന്നത്. അതേസമയം, ദുബായിൽ 37 ഡിഗ്രി സെൽഷ്യസും അബുദാബിയിൽ 35 ഡിഗ്രി സെൽഷ്യസുമാണ് നിലവിലെ താപനില.

ഡ്രൈവർമാർ വാഹനമോടിക്കുമ്പോൾ ഇൻഫർമേഷൻ ബോർഡുകളിൽ പ്രദർശിപ്പിച്ചിരിക്കുന്ന വേഗപരിധി പാലിക്കണമെന്ന് യുഎഇ ആഭ്യന്തര മന്ത്രാലയവും അബുദാബി പോലീസും നിർദ്ദേശിച്ചു.

Read Also: സുപ്രീം കോടതി ജഡ്ജിയുടെ പരാമർശത്തിനെതിരെ ചീഫ് ജസ്റ്റിസ് എൻ വി രമണയ്ക്ക് വിരമിച്ച ജഡ്ജിമാരുടെ തുറന്ന കത്ത്

shortlink

Related Articles

Post Your Comments

Related Articles


Back to top button