Latest NewsIndiaNews

പൊലീസിനെ കുഴയ്ക്കി ഒരു മോഷണം: കവര്‍ച്ചയ്ക്ക് ശേഷം ഇത് ഞാനാണ് ധൂം 4 എന്നെഴുതി വെച്ച് മോഷ്ടാക്കള്‍

'ഇത് ഞാനാണ് ധൂം. ഉടന്‍ വരുന്നു' എന്ന വാചകം ബ്ലാക്ക് ബോര്‍ഡില്‍ എഴുതി വച്ചാണ് മോഷ്ടാക്കള്‍ കടന്നത്

നബരഗ്പുര്‍: പൊലീസിന് വെല്ലുവിളിയായി ഒഡീഷയിലെ നബരഗ്പുരില്‍ നടന്ന ഒരു മോഷണം. ഖാതിഗുഡ സ്‌കൂളിലാണ് മോഷണം നടന്നത്. കഴിഞ്ഞ ദിവസം രാവിലെ പ്യൂണ്‍ ആണ് സ്‌കൂള്‍ ഗേറ്റ് തകര്‍ന്നു കിടക്കുന്നത് കണ്ട് പ്രധാന അധ്യാപകനെ വിവരമറിയിച്ചത്. ഒരു കമ്പ്യൂട്ടര്‍ പ്രിന്റര്‍, ചില വിലപിടിപ്പുള്ള സ്റ്റേഷനറി സാധനങ്ങള്‍ എന്നിവയാണ് മോഷണം പോയത്. ‘ഇത് ഞാനാണ് ധൂം. ഉടന്‍ വരുന്നു’ എന്ന വാചകം ബ്ലാക്ക് ബോര്‍ഡില്‍ എഴുതി വച്ചാണ് മോഷ്ടാക്കള്‍ കടന്നത്.

Read Also: പി.ടി ഉഷയും ഇളയരാജയും രാജ്യസഭയിലേക്ക്: അഭിനന്ദനവുമായി പ്രധാനമന്ത്രി

തങ്ങളെ പിടിയ്ക്കാന്‍ പറ്റുമെങ്കില്‍ പിടിയ്ക്കൂ എന്ന തരത്തില്‍ പൊലീസിനെയും സ്‌കൂള്‍ അധികാരികളെയും വെല്ലുവിളിച്ചിരിക്കുകയാണ് മോഷ്ടാക്കള്‍. നിരവധി ഫോണ്‍ നമ്പറുകളും ഇവര്‍ ബോര്‍ഡില്‍ എഴുതിയിട്ടിരുന്നു. അതില്‍ ഒരു നമ്പര്‍ അതേ സ്‌കൂളിലെ അധ്യാപികയുടേതാണ്. എന്തായാലും പൊലീസ് വിശദമായ അന്വേഷണം ആരംഭിച്ച് കഴിഞ്ഞു. ശാസ്ത്രീയ വിശകലനത്തിനായി വിദഗ്ധ സംഘം സ്‌കൂള്‍ പരിശോധിച്ചു. ഒപ്പം പൊലീസ് നായയുടെയും സേവനം ഉപയോഗപ്പെടുത്തി.

 

shortlink

Related Articles

Post Your Comments

Related Articles


Back to top button