Latest NewsNewsIndia

ലാലു പ്രസാദ് യാദവിന്‍റെ ആരോഗ്യ നില അതീവ ഗുരുതരം: വേഗം സുഖം പ്രാപിക്കട്ടെയെന്ന് പ്രധാനമന്ത്രി

ലാലുവിന്റെ ആരോഗ്യനില മെച്ചപ്പെടുമെന്ന പ്രതീക്ഷയും അദ്ദേഹം പങ്കുവച്ചു.

പാട്ന: ആര്‍.ജെ.ഡി നേതാവ് ലാലുപ്രസാദ് യാദവിന്റെ ആരോഗ്യ നില ഗുരുതരം. കോണിപ്പടിയില്‍ നിന്ന് വീണു പരുക്കേറ്റതിനെ തുടര്‍ന്നാണ് ലാലുപ്രസാദിനെ പട്നയിലെ പരസ് ആശുപത്രിൽ പ്രവേശിപ്പിച്ചത്. 75 കാരനായ ആര്‍.ജെ.ഡി അദ്ധ്യക്ഷന് വീഴ്ച്ചയില്‍ തോളിലും പുറത്തും പരിക്കേറ്റിട്ടുണ്ടെന്നാണ് റിപ്പോര്‍ട്ടുകള്‍. ആശുപത്രിയിലായി രണ്ടാം ദിവസവും ലാലു പ്രസാദിന് കാര്യമായ ആരോഗ്യ പുരോഗതി ഉണ്ടായിട്ടില്ലെന്നാണ് വ്യക്തമാകുന്നത്.

അതേസമയം, പ്രധാനമന്ത്രി നരേന്ദ്രമോദി അടക്കമുള്ളവർ ലാലു പ്രസാദിന്‍റെ ആരോഗ്യനില അന്വേഷിച്ചും അദ്ദേഹത്തിന് വേഗം സുഖം പ്രാപിക്കട്ടെയെന്നും ആഗ്രഹം പ്രകടിപ്പിച്ച് രംഗത്തെത്തി. പ്രധാനമന്ത്രി നരേന്ദ്ര മോദി, ലാലു പ്രസാദിന്‍റെ മകനും ആർ.ജെ.ഡി നേതാവുമായ തേജസ്വി പ്രസാദ് യാദവിനെ ഫോണിൽ വിളിച്ച് ആരോഗ്യവിവരങ്ങൾ ആരാഞ്ഞു. ലാലു പ്രസാദിന്റെ ആരോഗ്യനില എത്രയും വേഗം സുഖം പ്രാപിക്കണമെന്ന് പ്രധാനമന്ത്രി മോദി പറഞ്ഞെന്നാണ് തേജസ്വി വ്യക്തമാക്കുന്നത്.

Read Also: ചാത്തന്‍പാറയില്‍ ഒരു കുടുംബത്തിലെ അഞ്ചു പേര്‍ മരിച്ച സംഭവത്തില്‍ അസ്വാഭാവികതകള്‍ ഇല്ലെന്ന് പൊലീസ്

ലാലുവിന്റെ ആരോഗ്യനില മെച്ചപ്പെടുമെന്ന പ്രതീക്ഷയും അദ്ദേഹം പങ്കുവച്ചു. ആവശ്യമെങ്കിൽ ലാലു പ്രസാദിനെ മെച്ചപ്പെട്ട ചികിത്സയ്ക്കായി ഡൽഹിയിലേക്ക് അയയ്‌ക്കാൻ ബിഹാർ സർക്കാർ ആവശ്യമായ ക്രമീകരണങ്ങൾ ഉടൻ ചെയ്യണമെന്ന് ബി.ജെ.പി നേതാവ് സുശീൽ മോദി ട്വീറ്റ് ചെയ്തിട്ടുണ്ട്.

shortlink

Related Articles

Post Your Comments

Related Articles


Back to top button