Latest NewsNewsInternationalGulfQatar

ബലിപെരുന്നാൾ: അവധി പ്രഖ്യാപിച്ച് ഖത്തർ

ദോഹ: ബലിപെരുന്നാൾ പ്രമാണിച്ച് പൊതു മേഖലയ്ക്ക് അവധി പ്രഖ്യാപിച്ച് ഖത്തർ. നാലു ദിവസത്തെ അവധിയാണ് ഖത്തർ പ്രഖ്യാപിച്ചിട്ടുള്ളത്. ജൂലൈ 10 മുതൽ 14 വരെയാണ് അവധി.

Read Also: മക്കളെയും ഭർത്താവിനെയും ഉപേക്ഷിച്ച് ഒളിച്ചോടിയ വീട്ടമ്മയെ കാറിൽ നിന്ന് തള്ളിയിട്ട് കാമുകൻ

വാരാന്ത്യ അവധിക്ക് ശേഷം ജൂലൈ 17 മുതൽ ഓഫീസുകളുടെ പ്രവർത്തനം പുന:രാരംഭിക്കും. മന്ത്രാലയങ്ങൾ, സർക്കാർ, പൊതു സ്ഥാപനങ്ങൾ എന്നിവയ്ക്ക് അവധി ബാധകമാണ്. രാജ്യത്തെ ധനകാര്യ സ്ഥാപനങ്ങൾക്കും ബാങ്കുകൾക്കുമുള്ള ബലിപെരുന്നാൾ അവധി ഖത്തർ സെൻട്രൽ ബാങ്ക് ആണ് പ്രഖ്യാപിക്കുന്നത്.

അതേസമയം, ബലിപെരുന്നാൾ പ്രമാണിച്ച് പൊതുമേഖലയ്ക്ക് യുഎഇയും ഒമാനും അവധി പ്രഖ്യാപിച്ചിരുന്നു. നാലു ദിവസത്തെ അവധിയാണ് യുഎഇ പ്രഖ്യാപിച്ചിട്ടുള്ളത്. ജൂലൈ എട്ടു മുതൽ 11 വരെയാണ് അവധി പ്രഖ്യാപിച്ചിട്ടുള്ളത്. ഫെഡറൽ അതോറിറ്റി ഫോർ ഗവൺമെന്റ് ഹ്യൂമൻ റിസോഴ്‌സസ് (എഫ്എഎച്ച്ആർ) ആണ് അവധി പ്രഖ്യാപിച്ചത്.

ജൂലൈ 8 മുതൽ 12 വരെയുള്ള ദിവസങ്ങളിൽ ഒമാനിൽ പൊതു അവധിയായിരിക്കും. വാരാന്ത്യ അവധി ദിനങ്ങൾ ഉൾപ്പടെയാണിത്. അഞ്ചു ദിവസം തുടർച്ചയായി അവധി ലഭിക്കും.

അവധിയ്ക്ക് ശേഷം ജൂലൈ 13 ബുധനാഴ്ച ഓഫീസുകളുടെയും മറ്റും പ്രവർത്തനം പുനരാരംഭിക്കുമെന്ന് അധികൃതർ അറിയിച്ചു.

Read Also: ‘റഷ്യ ഗ്യാസ് സപ്ലൈ സമ്പൂർണമായി കട്ട് ചെയ്യും’: മുന്നറിയിപ്പു നൽകി യൂറോപ്യൻ യൂണിയൻ

shortlink

Related Articles

Post Your Comments

Related Articles


Back to top button