Latest NewsNewsIndia

കശ്മീരില്‍ കീഴടങ്ങിയ ഭീകരരുടെ വിവരങ്ങള്‍ പുറത്തു വിട്ട് സുരക്ഷാ സേന

ശ്രീനഗര്‍: ജമ്മു കശ്മീരില്‍ കീഴടങ്ങിയ ഭീകരരുടെ വിവരങ്ങള്‍ പുറത്തു വിട്ട് സുരക്ഷാ സേന. ലഷ്‌കര്‍ ഇ ത്വയ്ബയില്‍ ചേര്‍ന്ന് പ്രവര്‍ത്തിക്കുന്നവരാണ് ഇരുവരുമെന്ന് പോലീസ് പറഞ്ഞു. കീഴടങ്ങിയ ശേഷം സുരക്ഷാ സേന ഇവരില്‍ നിന്നും വിശദാംശങ്ങള്‍ തേടിയിരുന്നു.

Read Also: ‘നമ്മൾ നന്നായാൽ, നമ്മൾ നടക്കുന്ന വഴികൾ നന്നായാൽ നമ്മുടെ പിന്നാലെ നടക്കുന്നവരും നന്നാകും’: അഞ്ജു പാർവ്വതി പ്രബീഷ്

റെഷിപുര സ്വദേശി നദീം അബ്ബാസ് ഭട്ട്, മിര്‍പുര സ്വദേശി കഫീല്‍ എന്നിവരാണ് കീഴടങ്ങിയത്. ഇരുവരും അടുത്തിടെയാണ് ഭീകര സംഘടനയില്‍ ചേര്‍ന്നത്. സമൂഹ മാദ്ധ്യമങ്ങള്‍ വഴിയാണ് ഇവര്‍ ഭീകര സംഘടനയിലേക്ക് ആകര്‍ഷിക്കപ്പെട്ടത്. ലഷ്‌കര്‍ ഇ ത്വയ്ബയില്‍ ചേര്‍ന്നതിന് പിന്നാലെ മുഖ്യധാരയില്‍ നിന്നും ഇവര്‍ വിട്ടുനിന്നിരുന്നു. ഇതില്‍ ഇരുവരുടെയും മാതാപിതാക്കള്‍ അതീവ ദു:ഖിതരായിരുന്നുവെന്നും സുരക്ഷാ സേന വ്യക്തമാക്കി.

രാവിലെയോടെയാണ് രണ്ട് യുവാക്കളും സുരക്ഷാ സേനയ്ക്ക് മുന്‍പാകെ കീഴടങ്ങിയത്. ജില്ലയിലെ കുല്‍ഗാം, ഹദിഗാം മേഖലകളില്‍ ഭീകരരുടെ സാന്നിദ്ധ്യമുള്ളതായി സുരക്ഷാ സേനയ്ക്ക് രഹസ്യവിവരം ലഭിച്ചിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് സുരക്ഷാ സേന സ്ഥലത്ത് എത്തിയത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button