Latest NewsIndia

കാളിയെക്കുറിച്ചുള്ള പരാമർശം: മഹുവ മൊയ്ത്രയെ തള്ളിപ്പറഞ്ഞ് തൃണമൂൽ കോൺഗ്രസ്

കൊൽക്കത്ത: കാളീദേവിയെ കുറിച്ച് പാർലമെന്റ് അംഗമായ മഹുവ മൊയ്ത്ര നടത്തിയ പരാമർശത്തെ തള്ളിപ്പറഞ്ഞ് തൃണമൂൽ കോൺഗ്രസ്. കാളി മാംസം കഴിക്കുകയും മദ്യം സേവിക്കുകയും ചെയ്യുന്ന ദൈവമാണ് എന്നായിരുന്നു എംപി പറഞ്ഞത്.

‘ഇന്ത്യ ടുഡേ കോൺക്ലേവിൽ മഹുവ മൊയ്ത്ര കാളീദേവിയെ കുറിച്ച് ഉയർത്തിയ പരാമർശങ്ങൾ തികച്ചും അവരുടെ വ്യക്തിപരമായ കാഴ്ചപ്പാടാണ്. ഈ അഭിപ്രായത്തിന് തൃണമൂൽ കോൺഗ്രസുമായി യാതൊരു രീതിയിലുള്ള ബന്ധവുമില്ല. പാർട്ടി അത്തരം പരാമർശങ്ങളെ രൂക്ഷമായി എതിർക്കുന്നു.’- ഔദ്യോഗിക ട്വിറ്റർ ഹാൻഡിലിലൂടെ തൃണമൂൽ കോൺഗ്രസ് വ്യക്തമാക്കി.

Also read: ‘ആരും വിമർശിക്കാൻ പാടാത്തൊരു വിശ്വാസമോ?’: നൂപുർ ശർമ്മയെ പിന്തുണച്ച് ദിലീപ് ഘോഷ്

നിങ്ങൾക്ക് നിങ്ങളുടെ ദൈവത്തെ സങ്കൽപ്പിക്കാനുള്ള അവകാശമുണ്ട്. ചിലയിടങ്ങളിൽ ദൈവത്തിന് വിസ്കി വഴിപാടായി നൽകുന്നു ചിലയിടത്ത് അത് നിഷിദ്ധമാകുന്നു എന്നും എംപി പറഞ്ഞിരുന്നു. സിക്കിമിൽ ഇത് സർവസാധാരണമാണ് എന്നും അവർ ചൂണ്ടിക്കാട്ടി.

 

shortlink

Related Articles

Post Your Comments

Related Articles


Back to top button