KeralaLatest NewsNews

സജി ചെറിയാന്റെ വിവാദ പ്രസംഗത്തിനെതിരായ പരാതിയിൽ പോലീസ് ഇന്ന് കേസെടുത്തേക്കും

തിരുവനന്തപുരം: വിവാദ പ്രസംഗത്തിനെതിരായ പരാതിയിൽ സജി ചെറിയാനെതിരെ പോലീസ് ഇന്ന് കേസെടുത്തേക്കും. ഭരണഘടനയെ അവഹേളിച്ചെന്ന പരാതിയിൽ കേസെടുക്കണമെന്ന് തിരുവല്ല ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതി പോലീസിന് നിർദ്ദേശം നൽകിയിരുന്നു.

മുൻ മന്ത്രിക്കെതിരെ ഏതൊക്കെ വകുപ്പുകളാണ് ചുമത്തേണ്ടത് എന്ന കാര്യത്തിൽ തീരുമാനമായിട്ടില്ല. ഇത് സംബന്ധിച്ച് നിയമോപദേശം കൈക്കൊണ്ട ശേഷമായിരിക്കും ഇക്കാര്യത്തിൽ വ്യക്തത വരു. കഴിഞ്ഞ ദിവസം മല്ലപ്പള്ളിയിലെ സജി ചെറിയാന്റെ പ്രസംഗത്തിന്റെ വീഡിയോ പോലീസ് പരിശോധിച്ചിരുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button