KeralaLatest News

‘വിവരവും വിദ്യാഭ്യാസവും ഇല്ലാത്ത ആളുകൾ ജനപ്രതിനിധികൾ ആകുന്ന നാടായി കേരളം മാറി’: ഡോ.ബിജു

തിരുവനന്തപുരം: നിയമസഭയില്‍ ധനാഭ്യര്‍ഥന ചര്‍ച്ചയ്ക്കിടെ ഭരണഘടനാ ശില്പി ഡോ.ബി.ആര്‍ അംബേദ്കര്‍ക്കെതിരെ മണലൂര്‍ എംഎല്‍എ മുരളി പെരുനെല്ലി നടത്തിയ പരാമര്‍ശത്തിനെതിരെ സംവിധായകന്‍ ഡോ.ബിജു രംഗത്ത്. ‘ജയ് ഭീം എന്നാൽ പാലാരിവട്ടം പാലത്തിന്റെ ബീം ആണോ’ എന്നാണ് അദ്ദേഹം ചോദിച്ചിരിക്കുന്നത്. ഇത്രമാത്രം വിവരവും വിദ്യാഭ്യാസവും ഇല്ലാത്ത ആളുകൾ ജനപ്രതിനിധികൾ ആകുന്ന ഒരു നാടായി മാറി കേരളമെന്ന് അദ്ദേഹം ഫേസ്ബുക്ക് കുറിപ്പില്‍ പറഞ്ഞു.

പോസ്റ്റിന്റെ പൂർണ്ണ രൂപം കാണാം:

ജയ് ഭീം എന്നാൽ പാലാരിവട്ടം പാലത്തിന്റെ ബീം ആണോ എന്ന സംശയം നിയമസഭയിൽ ഉന്നയിക്കുന്ന ഒരു ജനപ്രതിനിധി .
ഇത്രമാത്രം വിവരവും വിദ്യാഭ്യാസവും ഇല്ലാത്ത ആളുകൾ ജനപ്രതിനിധികൾ ആകുന്ന ഒരു നാടായി മാറിയിരിക്കുന്നു കേരളം .

വിവരമില്ലായ്‌മ മാത്രമല്ല ഇത് ഉള്ളിലിരുപ്പ് അറിയാതെ പുറത്തു വരുന്നത് കൂടിയാണ്. കേരളത്തിന്റെ രാഷ്ട്രീയ നിലവാരം അടിയന്തിരശസ്ത്രക്രിയയ്ക്ക് വിധേയമാക്കേണ്ടതുണ്ട് .

shortlink

Related Articles

Post Your Comments

Related Articles


Back to top button