Latest NewsNewsIndiaBusiness

ഇൻഷുറൻസ് പ്രീമിയത്തിൽ പുതിയ മാറ്റങ്ങൾ, കമ്പനികൾക്ക് അനുമതി നൽകി ഐആർഡിഎഐ

ഓൺ ഡാമേജ് കവറേജിൽ ടെക്നോളജി അധിഷ്ഠിതമായി പ്രീമിയം തുക കമ്പനികൾക്ക് നിശ്ചയിക്കാനുള്ള അനുമതി ലഭിച്ചിട്ടുണ്ട്

ഇൻഷുറൻസ് പ്രീമിയത്തിൽ പുതിയ മാറ്റങ്ങൾ വരുത്താനൊരുങ്ങി ഇൻഷുറൻസ് റെഗുലേറ്ററി ആന്റ് ഡെവലപ്മെന്റ് അതോറിറ്റി ഓഫ് ഇന്ത്യ (ഐആർഡിഎഐ). വാഹനത്തിന്റെ ഉപയോഗം അനുസരിച്ച് പ്രീമിയം തുക നിർണയിക്കാനുള്ള അനുമതിയാണ് കമ്പനികൾക്ക് ഐആർഡിഎഐ നൽകിയിട്ടുള്ളത്. നിലവിൽ, വാഹന ഉപയോഗം വളരെ കുറവുള്ളവരും വളരെ കൂടുതലുള്ളവരും ഒരേ നിരക്കിലാണ് പ്രീമിയം തുക അടയ്ക്കേണ്ടത്. ഇതിലെ അശാസ്ത്രീയത പരിഹരിക്കാനാണ് പുതിയ പോളിസി ആവിഷ്കരിക്കുന്നത്.

ഓൺ ഡാമേജ് കവറേജിൽ ടെക്നോളജി അധിഷ്ഠിതമായി പ്രീമിയം തുക കമ്പനികൾക്ക് നിശ്ചയിക്കാനുള്ള അനുമതി ലഭിച്ചിട്ടുണ്ട്. വാഹനം സഞ്ചരിക്കുന്ന ദൂരം, ഡ്രൈവിംഗ് രീതി എന്നിവ പ്രീമിയം തുക നിശ്ചയിക്കാനുള്ള മാനദണ്ഡങ്ങളായി കണക്കാക്കും. അതിനാൽ, അടുത്ത ഒരു വർഷം വാഹനം എത്ര ദൂരം ഓടുമെന്ന് ഉടമ വ്യക്തമാക്കേണ്ടതുണ്ട്.

Also Read: കോവിഡ് വകഭേദമായ ഒമിക്രോണിന്റെ ഉപവകഭേദം ഇന്ത്യയില്‍ കണ്ടെത്തിയതായി ലോകാരോഗ്യ സംഘടന

റിപ്പോർട്ടുകൾ പ്രകാരം, ഒരു വ്യക്തിയുടെ ഉടമസ്ഥതയിലുള്ള കാർ, ഇരുചക്ര വാഹനം എന്നിവ ഒരേ സമയം ഇൻഷുർ ചെയ്യാനുളള അനുമതിയും ലഭ്യമാണ്. വാഹനങ്ങളുടെ ഉപയോഗം നിരീക്ഷിക്കാൻ ജിപിഎസ് സാങ്കേതിക വിദ്യയാണ് ഉപയോഗിക്കുക.

shortlink

Related Articles

Post Your Comments

Related Articles


Back to top button