MollywoodLatest NewsKeralaCinemaNewsEntertainment

കടുവയ്ക്ക് മോശം അഭിപ്രായം പറഞ്ഞ ‘ആറാട്ട് വർക്കി’യെ വളഞ്ഞ് ഫാൻസും പ്രേക്ഷകരും

പൃഥ്വിരാജ് നായകനായ പുതിയ ചിത്രമായ കടുവ തീയറ്ററുകളില്‍ പ്രദര്‍ശനത്തിന് എത്തി. ഷാജി കൈലാസ് ആണ് ചിത്രം സംവിധാനം ചെയ്‍തിരിക്കുന്നത്. മികച്ച പ്രതികരണമാണ് കടുവയെന്ന ചിത്രത്തിന് ലഭിക്കുന്നത്. ഇതിനിടെ, ചിത്രത്തെക്കുറിച്ച് മോശം അഭിപ്രായം പറഞ്ഞ ആറാട്ട് വർക്കിയെന്ന സന്തോഷ് വർക്കിയുമായി തർക്കത്തിലേർപ്പെട്ട് ആരാധകർ. തിയേറ്ററിൽ സിനിമയുടെ പ്രദർശനം കഴിഞ്ഞ ശേഷമായിരുന്നു സന്തോഷ് വർക്കിയുമായി ആരാധകർ വാക്കേറ്റം ഉണ്ടായത്.

അന്ധമായ ആരാധനയുടെ പുറത്താണ് മോശം സിനിമകൾ നല്ലതെന്ന് പറഞ്ഞ് വാഴ്ത്തുന്നതെന്നായിരുന്നു സന്തോഷ് യൂട്യൂബ് ചാനലുകാരോട് പറഞ്ഞത്. ഇതിനെതിരെ പൃഥ്വിരാജിന്റെ ഫാൻസും സാധാരണ സിനിമാ പ്രേക്ഷകരും രംഗത്തെത്തി. മലയാള സിനിമയെ നശിപ്പിക്കുന്നത് സന്തോഷിനെ പോലെയുള്ള പ്രേക്ഷകർ ആണെന്ന് ആരാധകർ പറയുന്നു. ഇത് ഇന്ത്യയാണെന്നും തന്റെ അഭിപ്രായം പറയാൻ തനിക്ക് സ്വാതന്ത്ര്യമുണ്ടെന്നും സന്തോഷ് ആവർത്തിച്ചു.

അതേസമയം, ചിത്രത്തിന് മികച്ച സ്വീകാര്യതയാണ് ലഭിക്കുന്നത്. മികച്ച മാസ് ആക്ഷൻ ചിത്രമാണ് എന്നാണ് പ്രതികരണങ്ങള്‍. നായകൻ പൃഥ്വിരാജിന്റെ എൻര്‍ജിയാണ് ചിത്രത്തില്‍ എടുത്തുപറയേണ്ടത്. ഷാജി കൈലാസിന്റെ മേയ്‍ക്കിംഗ് ഗംഭീരം എന്നും പ്രേക്ഷകർ പറയുന്നു. എട്ടു വര്‍ഷം നീണ്ട ഇടവേളയ്ക്കു ശേഷം ഷാജി കൈലാസ് മലയാളത്തിലേക്ക് മടങ്ങിയെത്തുന്ന ചിത്രം കൂടിയാണ് കടുവ. ജിനു എബ്രഹാമാണ് കടുവയുടെ തിരക്കഥയൊരുക്കിയത്. ബോളിവുഡ് താരം വിവേക് ഒബ്റോയ് വില്ലനായെത്തുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button