Latest NewsNewsInternational

ശ്രീലങ്ക സാമ്പത്തികമായി തകര്‍ന്നു, പൂര്‍ണമായും പാപ്പരായി : പ്രധാനമന്ത്രി റനില്‍ വിക്രമസിംഗെ

ശ്രീലങ്ക ഇനി 'പാപ്പരായ രാജ്യം' : പ്രധാനമന്ത്രി റനില്‍ വിക്രമസിംഗെ

കൊളംബോ: രാജ്യം സാമ്പത്തികമായി തകര്‍ന്നെന്നും പൂര്‍ണമായി പാപ്പരായെന്നും ശ്രീലങ്കന്‍ പ്രധാനമന്ത്രി റനില്‍ വിക്രമസിംഗെ. ഇന്റര്‍നാഷണല്‍ മോണിറ്ററി ഫണ്ടിന് മുന്നില്‍ കൂടിയാലോചനകള്‍ക്കായി ‘പാപ്പരായ രാജ്യം’എന്ന നിലക്കായിരിക്കും ശ്രീലങ്ക ഹാജരാകുക എന്നും പ്രധാനമന്ത്രി കഴിഞ്ഞ ദിവസം വ്യക്തമാക്കിയിരുന്നു.

Read Also: നികുതി വെട്ടിക്കാൻ ഇന്ത്യയിൽ നിന്ന് ചൈനയിലേക്ക് കടത്തിയത് 62,476 കോടി രൂപ: വിവോയുടെ സ്വത്തുക്കൾ കണ്ടുകെട്ടി ഇഡി

ഈ വരുന്ന ഓഗസ്റ്റിലാണ് ഐഎംഎഫിന് മുന്നില്‍ ശ്രീലങ്ക കടം പുന:ക്രമീകരണ പദ്ധതി അവതരിപ്പിക്കാനിരിക്കുന്നത്. ജാമ്യ പാക്കേജിന് വേണ്ടിയാണ് ലങ്കയുടെ ഈ നീക്കം. ശ്രീലങ്കന്‍ പാര്‍ലമെന്റിന് മുന്നിലും പ്രധാനമന്ത്രി ഇക്കാര്യം വ്യക്തമാക്കിയിട്ടുണ്ട്.

നിയമ- സാമ്പത്തിക വിദഗ്ധര്‍ തയ്യാറാക്കുന്ന കടം പുന:ക്രമീകരണ പദ്ധതിയിലാണ് ശ്രീലങ്ക ഇപ്പോള്‍ ശ്രദ്ധ കേന്ദ്രീകരിക്കുന്നത്. ഓഗസ്റ്റ് മാസത്തോടെ ഈ റിപ്പോര്‍ട്ട് ഐഎംഎഫിന് മുന്നില്‍ സമര്‍പ്പിക്കാനാകുമെന്നാണ് പ്രതീക്ഷിക്കുന്നതെന്ന് വിക്രമസിംഗെ പറഞ്ഞു.

1948ല്‍ സ്വാതന്ത്ര്യം നേടിയതിന് ശേഷമുള്ള ഏറ്റവും വലിയ പ്രതിസന്ധിയാണ് ശ്രീലങ്ക ഇപ്പോള്‍ നേരിടുന്നത്. വിലക്കയറ്റവും ഇന്ധനക്ഷാമവും വിദേശനാണ്യ കരുതല്‍ ശേഖരത്തിലുള്ള ഇടിവും ഭക്ഷ്യക്ഷാമവുമടക്കമുള്ള പ്രതിസന്ധികളിലൂടെയാണ് രാജ്യം കടന്നുപോകുന്നത്.

 

shortlink

Related Articles

Post Your Comments

Related Articles


Back to top button