Latest NewsNewsIndia

കടുത്ത ശ്വാസം മുട്ടൽ: കർഷകന്റെ മൂക്കിൽ നിന്നും ഡോക്ടർമാർ നീക്കം ചെയ്തത് ജീവനുള്ള ചെമ്മീൻ

കുളത്തിലെ വെള്ളത്തിൽ നിന്ന് ഒരു ചെമ്മീൻ മുകളിലേക്കു ചാടുകയും ഇയാളുടെ മൂക്കിൽ കുടുങ്ങുകയും ചെയ്തു.

ആന്ധ്രാപ്രദേശ്: കർഷകന്റെ മൂക്കിൽ നിന്നും ഡോക്ടർമാർ നീക്കം ചെയ്തത് ജീവനുള്ള ചെമ്മീൻ. കടുത്ത ശ്വാസം മുട്ടൽ അനുഭവപ്പെട്ടതിനെ തുടർന്നാണ് ഇയാളെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. തുടർന്ന് ഡോക്ടർമാർ നടത്തിയ പരിശോധനയിലാണ് മൂക്കിനുള്ളിൽ ജീവനുള്ള ചെമ്മീനെ കണ്ടെത്തിയത്. ആന്ധ്രാപ്രദേശിലെ പശ്ചിമ ഗോദാവരി ജില്ലയിലെ ഗണപവരത്തിലാണ് സംഭവം. സത്യനാരായണ എന്ന കർഷകന്റെ മൂക്കിൽ നിന്നാണ് ചെമ്മീൻ നീക്കം ചെയ്തത്.

ഗണപവാരത്തിന് സമീപമുള്ള ഒരു ഫാമിലെ ജീവനക്കാരനാണ് സത്യനാരായണ. കുളത്തിലെ വെള്ളത്തിൽ നിന്ന് ഒരു ചെമ്മീൻ മുകളിലേക്കു ചാടുകയും ഇയാളുടെ മൂക്കിൽ കുടുങ്ങുകയും ചെയ്തു. തുടർന്ന്, സത്യനാരായണ മൂക്ക് തിരുമ്മുകയും ഇളക്കുകയുമൊക്കെ ചെയ്തു. പക്ഷേ ചെമ്മീൻ കൂടുതൽ അകത്തേക്ക് കയറിപ്പോകുകയാണ് ചെയ്തത്.

Read Also: രാജ്യത്ത് പ്രതിമാസ ജിഎസ്ടി വരുമാനം കുതിച്ചുയർന്നു

അൽപസമയത്തിനുള്ളിൽ സത്യനാരായണക്ക് ശ്വാസം കിട്ടാതായി. മരണത്തോട് മല്ലിട്ടു കൊണ്ടിരുന്ന അവസ്ഥയിലായിരുന്നു ഇയാൾ. ഉടനടി ആശുപത്രിയിലെത്തിച്ചു. എൻഡോസ്കോപ്പി ചെയ്താണ് ഡോക്ടർമാർ ചെമ്മീൻ മൂക്കിനകത്തുണ്ടെന്ന് സ്ഥിരീകരിച്ചത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button