News

ആംനസ്റ്റി ഇന്ത്യയ്ക്ക് 51.72 കോടി രൂപ പിഴ: മുന്‍ സി.ഇ.ഒയ്ക്ക് എതിരെയും ഇഡി നടപടി

ഡല്‍ഹി: മനുഷ്യവകാശ സംഘടനയായ ആംനസ്റ്റി ഇന്ത്യയ്ക്കെതിരെ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിന്റെ നടപടി. യു.കെയിലെ ആംനെസ്റ്റി ഇന്റർനാഷണലിൽ നിന്നും സംഭാവന സ്വീകരിച്ചതിൽ ചട്ടങ്ങൾ ലംഘിച്ചുവെന്ന് ചൂണ്ടിക്കാട്ടി, കാരണം കാണിക്കല്‍ നോട്ടീസ് നൽകിയ ഇഡി സംഘടനയ്ക്ക് പിഴയും ചുമത്തി. ഫെമ നിയമം ലംഘിച്ചതിന് 51.72 കോടി രൂപ പിഴയായി ഒടുക്കാനാണ് സംഘടനയോട് ആവശ്യപ്പെട്ടത്.

നവംബർ 2013 മുതൽ 2018 വരെയുള്ള കാലയളവിൽ സംഘടന നടത്തിയ ഇടപാടുകളിലാണ് ഇ.ഡി കാരണം കാണിക്കൽ നോട്ടീസ് നൽകിയത്. ഫെമ നിയമം ലംഘിച്ചു എന്ന് ആരോപിച്ച്, സംഘടനയുടെ മുന്‍ സി.ഇ.ഒ ആകര്‍ പട്ടേലിനെതിരെയും ഇഡി സമാനമായ നടപടി സ്വീകരിച്ചിട്ടുണ്ട്.

സജി ചെറിയാന്റെ വകുപ്പുകൾ മൂന്ന് മന്ത്രിമാർക്ക് വീതംവെച്ചു: ചുമതലകൾ ഇങ്ങനെ

ആകര്‍ പട്ടേലിനോട് പത്തുകോടി രൂപ അടയ്ക്കാനും എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് നിര്‍ദ്ദേശിച്ചു. മനുഷ്യവകാശ പ്രവര്‍ത്തനങ്ങള്‍ക്ക് എന്ന പേരിൽ, ആംനെസ്റ്റിയുടെ പ്രഖ്യാപിത പ്രവർത്തനങ്ങളിൽ അല്ലാത്ത പലതും സംഘടന ചെയ്തുവെന്നും നിയമം ലംഘിച്ച് ഫണ്ടുകൾ വകമാറ്റിയെന്നും ഇ.ഡി വ്യക്തമാക്കി.

shortlink

Related Articles

Post Your Comments

Related Articles


Back to top button