Latest NewsUAENewsInternationalGulf

ബലിപെരുന്നാൾ അവധി: ജനങ്ങൾ കോവിഡ് പ്രോട്ടോകോൾ പാലിക്കണമെന്ന് നിർദ്ദേശിച്ച് ദുബായ് പോലീസ്

ദുബായ്: ബലിപെരുന്നാൾ ആഘോഷവേളയിൽ രാജ്യത്തെ ആരോഗ്യ സുരക്ഷാ നിബന്ധനകൾ കർശനമായി പാലിക്കണമെന്ന് പൊതുജനങ്ങൾക്ക് നിർദ്ദേശം നൽകി ദുബായ് പോലീസ്. കോവിഡ് വൈറസ് വ്യാപനത്തിന്റെ പശ്ചാത്തലത്തിലാണ് ദുബായ് പോലീസ് പൊതുജനങ്ങൾക്കായി നിർദ്ദേശം പുറപ്പെടുവിച്ചത്. ദുബായ് പോലീസ് കമാൻഡർ-ഇൻ-ചീഫ് ലെഫ്റ്റനന്റ് ജനറൽ അബ്ദുല്ല ഖലീഫ അൽ മർരി ജനങ്ങൾക്ക് ആശംസകൾ നേരുകയും ചെയ്തു.

Read Also: സൈനിക പിന്മാറ്റത്തില്‍ ചര്‍ച്ചകള്‍ തുടരുന്നതിനിടെ പ്രകോപനവുമായി ചൈന: ലഡാക്കില്‍ വ്യോമാതിര്‍ത്തി ലംഘിച്ചു

ബലിപെരുന്നാളിനോടനുബന്ധിച്ചുള്ള തയ്യാറെടുപ്പുകളെല്ലാം പൂർത്തിയാക്കിയതായി അദ്ദേഹം അറിയിച്ചു. ബലിപെരുന്നാൾ ആഘോഷ വേളയിൽ ജനങ്ങൾ കോവിഡ് പ്രോട്ടോകോൾ പാലിക്കണം. മാസ്‌ക് ധരിക്കാനും സാമൂഹിക അകലം പാലിക്കാനും ശ്രദ്ധിക്കണം. സുരക്ഷ ഉറപ്പാക്കാൻ നിയമങ്ങളും ചട്ടങ്ങളും പാലിക്കണമെന്ന് അദ്ദേഹം ജനങ്ങളോട് അഭ്യർത്ഥിച്ചു.

കുട്ടികളെ പ്രത്യേകം ശ്രദ്ധിക്കണമെന്ന് അദ്ദേഹം രക്ഷിതാക്കളോട് നിർദ്ദേശിച്ചു. ഡ്രൈവർമാർ വാഹനമോടിക്കുമ്പോൾ അതീവ ശ്രദ്ധ പുലർത്തണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

Read Also: ചികിത്സ ഫലം കണ്ടില്ല: ജാപ്പനീസ് മുന്‍ പ്രധാനമന്ത്രി ഷിന്‍സോ ആബേ കൊല്ലപ്പെട്ടു

shortlink

Related Articles

Post Your Comments

Related Articles


Back to top button