Latest NewsUAENewsInternationalGulf

ബലിപെരുന്നാൾ: പടക്കം പൊട്ടിച്ചുള്ള ആഘോഷങ്ങളിൽ മുന്നറിയിപ്പുമായി അബുദാബി പോലീസ്

ദുബായ്: ബലിപെരുന്നാൾ ആഘോഷങ്ങളിൽ പടക്കം പൊട്ടിക്കുന്നതുമായി ബന്ധപ്പെട്ട് ജനങ്ങൾക്ക് മുന്നറിയിപ്പ് നൽകി അബുദാബി പോലീസ്. ആഘോഷങ്ങൾക്കിടെ പടക്കം പൊട്ടിക്കുന്നത് കാരണം ഉണ്ടാകുന്ന അപകടങ്ങളെക്കുറിച്ചാണ് അബുദാബി പോലീസ് മുന്നറിയിപ്പ് നൽകിയത്.

Read Also: എളമരം കരീം കമ്മ്യൂണിസ്റ്റുകാരുടെ മലിന മനസ് വീണ്ടും വെളിവാക്കി: മാപ്പുപറയണമെന്ന് വി. മുരളീധരൻ

ഇത്തരം ആഘോഷങ്ങൾ വിനോദത്തിലൂടെയാണ് തുടങ്ങുന്നത് എന്നാൽ, പലപ്പോഴും ഇവ ദുരന്തത്തിൽ അവസാനിക്കുന്നുവെന്ന് പോലീസ് വ്യക്തമാക്കി. കുട്ടികളെ നിരീക്ഷിക്കണമെന്നും പടക്കം പൊട്ടിക്കുന്ന അപകടങ്ങളെ കുറിച്ച് കുട്ടികളിൽ അവബോധം വളർത്തണമെന്നും രക്ഷിതാക്കളോട് പോലീസ് നിർദ്ദേശിച്ചു.

അശ്രദ്ധമായി പടക്കം പൊട്ടിക്കുന്നത് കാഴ്ച ശക്തി നഷ്ടപ്പെടുന്നതിനും വീടിന് തീപിടിക്കുന്നതിനും വസ്തുവകകൾക്ക് നാശനഷ്ടമുണ്ടാകുന്നതിനും കാരണമാകുമെന്ന് അബുദാബി പോലീസ് അറിയിച്ചു.

Read Also: ജന്മദിനാഘോഷത്തിനായി വീട്ടിലേക്ക് ക്ഷണിച്ച പത്താം ക്ലാസ് വിദ്യാര്‍ഥിനിയെ സഹപാഠികള്‍ ബലാത്സംഗം ചെയ്തു: 3 പേര്‍ പിടിയിൽ

shortlink

Related Articles

Post Your Comments

Related Articles


Back to top button