KeralaLatest NewsNews

നടക്കാനിറങ്ങിയ ആളെ ആന ചവിട്ടിക്കൊന്നു

 

 

പാലക്കാട്: നടക്കാനിറങ്ങിയ ആളെ ആന ചവിട്ടിക്കൊന്നു. പാലക്കാട് ധോണിയിൽ ആണ്‌ സംഭവം. പയറ്റാംകുന്ന് സ്വദേശി ശിവരാമനാണ് മരിച്ചത്. പുലർച്ചെ അഞ്ച് മണിയോടെയാണ് സംഭവമുണ്ടായത്.

എട്ടോളം പേർക്കൊപ്പമായിരുന്നു ശിവരാമനും നടക്കാനിറങ്ങിയത്. മുന്നിൽ നടന്ന രണ്ട് പേരെ ആന വിരട്ടിയോടിച്ചു.

അതേസമയം, ഇവരുടെ പിന്നാലെയുണ്ടായിരുന്ന  ശിവരാമനെ തൂക്കിയെടുത്ത് നിലത്തടിക്കുകയായിരുന്നുവെന്നാണ് ദൃക്സാക്ഷികൾ പറയുന്നത്. ഉടൻ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. മൃതദേഹം പാലക്കാട് ജില്ല ആശുപത്രിയിൽ സൂക്ഷിച്ചിരിക്കുകയാണ്.

shortlink

Related Articles

Post Your Comments

Related Articles


Back to top button