Latest NewsKeralaNews

കെ.എസ്.ആർ.ടി.സി സ്വിഫ്റ്റ് രൂപീകരണത്തിനെതിരായ ഹർജികൾ ഹൈക്കോടതി തള്ളി

കൊച്ചി: കെ.എസ്.ആർ.ടി.സിയുടെ ദീര്‍ഘദൂര സര്‍വ്വീസുകള്‍ക്കായി രൂപീകരിച്ച കെ സ്വിഫ്റ്റിനെതിരായ ഹര്‍ജികള്‍ ഹൈക്കോടതി തള്ളി. ജസ്റ്റിസ് അമിത് റാവലിന്‍റെ ബെഞ്ചാണ് ഹർജികൾ തള്ളിയത്.

കമ്പനി രൂപീകരണം സ൪ക്കാരിന്‍റെ  നയത്തിന്‍റെ  ഭാഗമാണെന്നും ഇതിൽ ഇടപെടുന്നില്ലെന്നു൦ കോടതി വ്യക്തമാക്കി. പ്രതിപക്ഷ തൊഴിലാളി യൂണിയനുകളുടെ ഹ൪ജിയു൦ റാങ്ക് ലിസ്റ്റിൽ ഉൾപ്പെട്ടവരുടെ ഹ൪ജിയുമാണ് ഹൈക്കോടതി തള്ളിയത്.

കെ സ്വിഫ്റ്റിനെതിരായ ഹർജികൾ തള്ളിയ ഹൈക്കോടതി വിധിയെ ഗതാഗത മന്ത്രി ആന്റണി രാജു സ്വാഗതം ചെയ്തു. സ്വിഫ്റ്റ് കെ.എസ്.ആർ.ടി.സിയുടെ നിലനിൽപ്പിന്  അനിവാര്യമാണെന്നും ആന്‍റണി രാജു പറഞ്ഞു.

കെ സ്വിഫ്റ്റ് സ്വതന്ത്ര കമ്പനിയാണ്. 10 വർഷത്തേക്കുള്ള താൽകാലിക കമ്പനിയാണ് കെ സ്വിഫ്റ്റെന്നും ആന്‍റണി രാജു നിയമസഭയിൽ പറഞ്ഞു. ചോദ്യോത്തര വേളയിലാണ് മന്ത്രി രേഖാമൂലം മറുപടി നൽകിയത്. സ്വിഫ്റ്റ് വരുമാനം എത്തുന്നത് കെ.എസ്.ആർ.ടി.സിയുടെ അക്കൗണ്ടിൽ ആണെന്നും മന്ത്രി നിയമസഭയെ അറിയിച്ചു

shortlink

Related Articles

Post Your Comments

Related Articles


Back to top button