ThiruvananthapuramLatest NewsKeralaNattuvarthaNews

വീട്ടിൽ കയറി മാതാവിനെയും മകനെയും ആക്രമിച്ചു : പ്രതി പിടിയിൽ

പെരിങ്ങമ്മല പഞ്ചായത്തിലെ താൽക്കാലിക എൻ.ആർ.ജി.എസ് ഓവർസിയറായ ശരത്, ബന്ധുവായ ശ്രീക്കുട്ടൻ എന്നിവർക്കെതിരെയാണ് പൊലീസ് കേസെടുത്തത്

പാലോട്: വീട്ടിൽ അതിക്രമിച്ചു കടന്ന് വീട്ടമ്മയെയും മകനെയും ആക്രമിച്ച കേസിൽ ഒരാൾ പൊലീസ് പിടിയിൽ. പെരിങ്ങമ്മല പഞ്ചായത്തിലെ താൽക്കാലിക എൻ.ആർ.ജി.എസ് ഓവർസിയറായ ശരത്, ബന്ധുവായ ശ്രീക്കുട്ടൻ എന്നിവർക്കെതിരെയാണ് പൊലീസ് കേസെടുത്തത്. സൂര്യകാന്തി പാക്കുളം ആറ്റരികത്ത് വീട്ടിൽ വത്സല (65), മകൻ ബിനു (45) എന്നിവരെയാണ് മർദ്ദിച്ചത്.

കഴിഞ്ഞദിവസം രാത്രിയാണ് സംഭവം. പ്രതികൾ വീടിന്‍റെ ജനൽചില്ലുകൾ അടിച്ചു തകർക്കുകയും ചെയ്തു.

Read Also : ‘കുറച്ചുകാലമായി അവര്‍ യോഗ്യത തെളിയിച്ചു കൊണ്ടിരിക്കുകയായിരുന്നു’: എളമരം കരീമിന് മറുപടിയുമായി കെ സുരേന്ദ്രൻ

ശരത്തും ബന്ധുവായ ശ്രീക്കുട്ടനും മാരകായുധങ്ങളുമായി രാത്രി ഒമ്പതോടെ വത്സലയുടെ വീട്ടിലെത്തി. തുടർന്ന്, ശരത് വത്സലയുടെ മകൻ വിനുവിനെ ആക്രമിക്കാൻ തുടങ്ങുകയും പിടിച്ചുമാറ്റാൻ ശ്രമിച്ച വത്സലയെ പിടിച്ചു തള്ളുകയുമായിരുന്നു. കൈയിലുണ്ടായിരുന്ന ആയുധം ഉപയോഗിച്ച് ജനലിന്റെ ഗ്ലാസുകൾ അടിച്ചു തകർക്കുകയും ചെയ്തു. ശബ്ദം കേട്ട് നാട്ടുകാർ എത്തിയതോടെ ഇരുവരും ബൈക്കിൽ കയറി സ്ഥലം വിടുകയായിരുന്നു. ഇതിൽ ശ്രീക്കുട്ടൻ ആണ് പിടിയിലായത്. ശരത് ഒളിവിലാണ്. പ്രതിയെ കോടതിയിൽ ഹാജരാക്കി.

shortlink

Related Articles

Post Your Comments

Related Articles


Back to top button