Latest NewsNewsIndia

നൂപുർ ശർമ്മയുടെ തലവെട്ടുമെന്ന് ഭീഷണിപ്പെടുത്തിയ നാസിർ ഹുസൈൻ അറസ്റ്റിൽ

മുംബൈ: ഉത്തർപ്രദേശിലെ ബറേലിയിൽ മുൻ ബി.ജെ.പി വക്താവ് നൂപുർ ശർമ്മയുടെ തലവെട്ടുമെന്ന് ഭീഷണിപ്പെടുത്തിയ ഒരാൾ അറസ്റ്റിൽ. ബറേലി സ്വദേശിയായ നാസിർ ഹുസൈൻ എന്നയാളാണ് അറസ്റ്റിലായിരിക്കുന്നത്. സോഷ്യൽ മീഡിയയിൽ വൈറലായ ഒരു വീഡിയോയിൽ നൂപൂർ ശർമ്മയുടെ തലവെട്ടുമെന്ന് ഇയാൾ ഭീഷണിപ്പെടുത്തിയിരുന്നു. ഇൻഫർമേഷൻ ടെക്‌നോളജീസ് ആക്ടിലെയും ഇന്ത്യൻ പീനൽ കോഡിലെയും നിരവധി വകുപ്പുകൾ പ്രകാരം ഫരീദ്പൂർ പോലീസ് ആണ് പ്രതിക്കെതിരെ കേസെടുത്തിരിക്കുന്നത്.

‘ഓൺലൈനിൽ ഭീഷണികൾ പുറപ്പെടുവിക്കുകയും വർഗീയ സംഘർഷം ഉണ്ടാക്കാൻ ശ്രമിക്കുകയും ചെയ്തതിന് നാസിർ ഹുസൈനെ ഞങ്ങൾ അറസ്റ്റ് ചെയ്തിട്ടുണ്ട്. ഫരീദ്പൂർ പോലീസ് സ്റ്റേഷൻ പരിധിയിലെ കസവൻ ഏരിയയിലെ വീട്ടിൽ നിന്നാണ് പ്രതിയെ അറസ്റ്റ് ചെയ്തത്’, പോലീസ് സൂപ്രണ്ട് രാജ്കുമാർ അഗർവാൾ പറഞ്ഞു.

Also Read:കനയ്യ ലാലിന്റെ കൊലപാതകത്തിന് അജ്മീർ ദർഗയുമായി ബന്ധം: ഖാദിം ഗൗഹർ ചിസ്തി കൊലയാളിയെ കണ്ടുമുട്ടി, വിദ്വേഷ പ്രസംഗം നടത്തി

ഒരു ടി.വി ചർച്ചയിലെ നൂപുർ ശർമ്മയുടെ അഭിപ്രായങ്ങളെ ചുറ്റിപ്പറ്റിയുള്ള കോലാഹലങ്ങൾ ഭയാനകമായ രീതിയിലേക്ക് വഴി തിരിഞ്ഞിരുന്നു. ശർമ്മയ്ക്ക് അനന്തമായ വധഭീഷണികൾ ലഭിക്കുകയും സോഷ്യൽ മീഡിയയിൽ അവളെ പിന്തുണച്ചതിന് നിരവധി പേർ ആക്രമിക്കപ്പെടുകയും ചെയ്തു. നൂപുർ ശർമ്മയെ പിന്തുണച്ചതിന് രണ്ട് വ്യക്തികളെ ആക്രമികൾ ഇതിനോടകം കൊലപ്പെടുത്തിയിട്ടുണ്ട്.

നൂപുർ ശർമ്മയെ അനുകൂലിച്ച് സോഷ്യൽ മീഡിയ പോസ്റ്റുകൾ ഇട്ടതിന് ഉദയ്പൂരിൽ കനയ്യ ലാലും അമരാവതിയിൽ ഉമേഷ് കോൽഹെയും കൊല്ലപ്പെട്ടതിന് ദിവസങ്ങൾക്ക് ശേഷം, ബിഹാറിലെ അറായിൽ ഒരു ഹിന്ദു ബാലനെ ജനക്കൂട്ടം ആക്രമിച്ചിരുന്നു. നൂപൂർ ശർമ്മയെ പിന്തുണച്ച് ഫേസ്ബുക്ക് പോസ്റ്റ് പങ്കുവെച്ചതിനായിരുന്നു ആക്രമണം.

ഇതിന് പിന്നാലെ, 16 വയസ്സുള്ള പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ ഫേസ്ബുക്ക് പോസ്റ്റിന്റെ പേരില്‍ ചിലർ ഭീഷണിപ്പെടുത്തി. സംഭവത്തിൽ അജ്ഞാതര്‍ക്കെതിരെ മുംബൈ പോലീസ് എഫ്ഐആര്‍ രജിസ്റ്റര്‍ ചെയ്തു. കനയ്യ ലാലിനെ കൊലപ്പെടുത്തിയതിനെതിരെ മുംബൈ ഗിര്‍ഗാവ് നിവാസിയായ പെണ്‍കുട്ടി സോഷ്യല്‍ മീഡിയയില്‍ പോസ്റ്റ് ഷെയര്‍ ചെയ്തിരുന്നു. ഇതേത്തുടര്‍ന്നായിരുന്നു പെണ്‍കുട്ടിക്ക് വധഭീഷണി ലഭിച്ചതെന്നാണ് കരുതുന്നത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button