UAELatest NewsNewsInternationalGulf

ബലിപെരുന്നാൾ ആശംസകൾ നേർന്ന് ശൈഖ് മുഹമ്മദ്

ദുബായ്: ജനങ്ങൾക്ക് ബലിപെരുന്നാൾ ആശംസകൾ നേർന്ന് യുഎഇ വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബായ് ഭരണാധികാരിയുമായ ശൈഖ് മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂം. യുഎഇയിലെ ജനങ്ങൾക്കും എല്ലാ അറബ്, ഇസ്ലാമിക ജനതകൾക്കും ഈദ് അൽ അദ്ഹ ആശംസകൾ നേരുന്നതായി അദ്ദേഹം പറഞ്ഞു.

Read Also: ജന്മദിനാഘോഷത്തിനായി വീട്ടിലേക്ക് ക്ഷണിച്ച പത്താം ക്ലാസ് വിദ്യാര്‍ഥിനിയെ സഹപാഠികള്‍ ബലാത്സംഗം ചെയ്തു: 3 പേര്‍ പിടിയിൽ

ജനങ്ങൾക്ക് ആരോഗ്യവും സുരക്ഷയും നൽകാൻ പ്രാർത്ഥിക്കുന്നുവെന്നും അദ്ദേഹം വ്യക്തമാക്കി. ട്വിറ്ററിലൂടെയായിരുന്നു അദ്ദേഹം ജനങ്ങൾക്ക് ആശംസകൾ നേർന്നത്.

ജൂലൈ 9 നാണ് ബലിപെരുന്നാൾ. സൗദി അറേബ്യയിൽ ദുൽഹജ്ജ് മാസപ്പിറവി ദൃശ്യമായേതോടെയാണ് ജൂലൈ 9 ന് ആയിരിക്കും ബലിപെരുന്നാളെന്ന് ഉറപ്പായത്. നാലു ദിവസത്തെ അവധിയാണ് ബലിപെരുന്നാൾ പ്രമാണിച്ച് യുഎഇ പൊതുമേഖലയ്ക്ക് നൽകിയിട്ടുള്ളത്. ജൂലൈ എട്ടു മുതൽ 11 വരെയാണ് അവധി പ്രഖ്യാപിച്ചിട്ടുള്ളത്. ഫെഡറൽ അതോറിറ്റി ഫോർ ഗവൺമെന്റ് ഹ്യൂമൻ റിസോഴ്‌സസ് (എഫ്എഎച്ച്ആർ) ആണ് അവധി പ്രഖ്യാപനം നടത്തിയത്.

Read Also: വൈഎസ്ആര്‍ കോണ്‍ഗ്രസ് ഉപേക്ഷിച്ച് മുഖ്യമന്ത്രി ജഗന്‍ മോഹന്‍ റെഡ്ഡിയുടെ അമ്മ: ഇനി മകൾക്കൊപ്പം

shortlink

Related Articles

Post Your Comments

Related Articles


Back to top button