Latest NewsNews

പ്രസിഡന്‍റിന്‍റെ കൊട്ടാരം ജനം കയ്യടക്കി: ശ്രീലങ്കയില്‍ കലാപം

പ്രസിഡന്‍റ് ഗോത്തബയ രജപക്സെയുടെ രാജിക്കായി പ്രതിഷേധം ഉയർന്നിരുന്നു.

കൊളംബോ: ശ്രീലങ്കയില്‍ കലാപം. ലങ്കന്‍ പ്രസിഡന്‍റ് ഗോത്തബയ രജപക്സെയുടെ വസതി ആയിരക്കണക്കിന് പ്രക്ഷോഭകർ കയ്യേറി. ഇതോടെ ഗോത്തബയ രജപക്സെ വസതി വിട്ടതായി പ്രാദേശിക മാധ്യമങ്ങളിൽ റിപ്പോര്‍ട്ട്. രാജ്യത്ത് കര്‍ഫ്യൂ പ്രഖ്യാപിച്ചിരിക്കുകയാണ്.

ശക്തമായ ജനകീയ പ്രക്ഷോഭത്തെ തുടര്‍ന്ന് ശ്രീലങ്കൻ പ്രധാനമന്ത്രി മഹിന്ദ രാജപക്സെ രാജി വെച്ചിരുന്നു. പ്രസിഡന്‍റ് ഗോത്തബയ രജപക്സെയുടെ രാജിക്കായി പ്രതിഷേധം ഉയർന്നിരുന്നു.

read also: മഅദനിക്കെതിരെ ചാനല്‍ ചര്‍ച്ചയില്‍ പരാമർശം നടത്തി: ആര്‍ വി ബാബുവിനെതിരെ കേസ്

പ്രക്ഷോഭം ശക്തി പ്രാപിക്കവേ 33 പേര്‍ക്ക് പരിക്കേറ്റതായി റിപ്പോർട്ടുകൾ പുറത്തു വന്നു. അതിൽ രണ്ടുപേരുടെ നില ഗുരുതരമാണ്. പ്രക്ഷോഭകരെ നേരിടാൻ ആകാശത്തേക്ക് വെടിവച്ച സുരക്ഷാ സേന കണ്ണീർ വാതകവും ലാത്തിയും പ്രയോഗിച്ചു.

shortlink

Related Articles

Post Your Comments

Related Articles


Back to top button