KollamLatest NewsKeralaNews

നിയന്ത്രണംവിട്ട കാറിടിച്ച് വൈദ്യുതി പോസ്റ്റുകൾ തകർന്നു

പരിക്കേറ്റ കാർ യാത്രികരായ നാലുപേരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു

കൊട്ടാരക്കര: കോട്ടാത്തലയിൽ നിയന്ത്രണംവിട്ട കാറിടിച്ച് വൈദ്യുതി പോസ്റ്റുകൾ തകർന്നു. പരിക്കേറ്റ കാർ യാത്രികരായ നാലുപേരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

Read Also : ബലിപെരുന്നാൾ അവധി: ഖത്തറിൽ മ്യൂസിയങ്ങൾ വീണ്ടും തുറന്നു

ശനിയാഴ്ച പുലർച്ചയായിരുന്നു അപകടം. റോഡിൽ വൈദ്യുതി കമ്പി ഉൾപ്പെടെ വീണെങ്കിലും പ്രദേശവാസികളുടെ സമയോചിത ഇടപെടൽ മൂലം വൻ അപകടം ഒഴിവായി. പോസ്റ്റുകളിൽ ഇടിച്ച കാർ സമീപത്തെ വീട്ടുമുറ്റത്തെത്തിയാണ് നിന്നത്. ശബ്ദം കേട്ടാണ് നാട്ടുകാർ ഇവിടേക്ക് ഓടിയെത്തിയത്. വൈദ്യുതി പോസ്റ്റുകൾ റോഡിലേക്ക് ചാഞ്ഞ് കമ്പികൾ റോഡിൽ വീണ നിലയിലായിരുന്നു. വൈദ്യുതി ബന്ധം മുറിഞ്ഞിരുന്നു.

അമിതവേഗത്തിൽ വന്ന ബൈക്ക് യാത്രികനെയും സ്വകാര്യ ബസിനെയും യഥാസമയം തടഞ്ഞത് അപകടമൊഴിവാക്കി‌.

shortlink

Related Articles

Post Your Comments

Related Articles


Back to top button