KeralaLatest NewsNews

കേരളത്തില്‍ കോണ്‍ഗ്രസും ബി.ജെ.പിയും ഒരു മുന്നണി പോലെ പ്രവര്‍ത്തിക്കുന്നുവെന്ന് മന്ത്രി പി രാജീവ്

 

 

മലപ്പുറം: കേരളത്തില്‍ കോണ്‍ഗ്രസും ബി.ജെ.പിയും ഒരു മുന്നണി പോലെ പ്രവര്‍ത്തിക്കുന്നുവെന്ന ആരോപണവുമായി മന്ത്രി പി രാജീവ്. മുഖ്യമന്ത്രിയെ അക്രമിക്കുന്നതില്‍ ഇരുവര്‍ക്കും ഒരേ മനസാണെന്നും കേരളത്തില്‍ ബി.ജെ.പിയും കോണ്‍ഗ്രസും ഒരേ തൂവല്‍ പക്ഷികളാണെന്നും പി. രാജീവ് പറഞ്ഞു. ബി.ജെ.പിക്ക് ബദലാകാന്‍ കേരളത്തിലെ കോണ്‍ഗ്രസിന് കഴിയുന്നില്ലെന്നും പി രാജീവ് പറഞ്ഞു.

‘സംസ്ഥാനത്തിന്റെ വികസനം അട്ടിമറിക്കാനും അരാജകത്വം സൃഷ്ടിക്കാനും ഒരേ മനസ്സാണ് ഇരു പാര്‍ട്ടികള്‍ക്കും. കേരളത്തിലെ തെരഞ്ഞെടുപ്പുകളില്‍ കോണ്‍ഗ്രസും ബി.ജെ.പിയും പലപ്പോഴും പരസ്പര ധാരണയോടെയാണ് മത്സരിച്ചത്. വടകര, ബേപ്പൂര്‍ മോഡലുകള്‍ ആവര്‍ത്തിക്കുന്നു. തൃക്കാക്കര ഉപതെരഞ്ഞെടുപ്പിലും ഈ സഹകരണം കണ്ടതായും രാജീവ് പറഞ്ഞു

ബി.ജെ.പി വോട്ട് കോണ്‍ഗ്രസിന് കിട്ടിയെന്ന് ഇരു കൂട്ടരും സമ്മതിച്ചു. പരസ്പരസഹകരണത്തിന്റെ തെളിവുകളാണ് നേതാക്കളുടെ ആര്‍.എസ്.എസ് ബന്ധം സംബന്ധിച്ച തെളിവുകള്‍ പുറത്ത് വരുന്നതിലൂടെ വെളിവാകുന്നത്’ രാജീവ് കൂട്ടിച്ചേര്‍ത്തു.

shortlink

Related Articles

Post Your Comments

Related Articles


Back to top button