News

ഉദയ്പൂർ കൊലപാതകവുമായി ബന്ധപ്പെട്ട് ഏഴാമത്തെയാളെ എൻ.ഐ.എ അറസ്റ്റ് ചെയ്തു

ഉദയ്പൂർ: ഉദയ്പൂരിൽ തയ്യൽക്കാരൻ കനയ്യ ലാലിനെ ക്രൂരമായി കൊലപ്പെടുത്തിയതുമായി ബന്ധപ്പെട്ട്, ദേശീയ അന്വേഷണ ഏജൻസി (എൻ.ഐ.എ) ഒരാളെക്കൂടി അറസ്റ്റ് ചെയ്തു. കേസുമായി ബന്ധപ്പെട്ട്, ശനിയാഴ്ച വൈകുന്നേരം ഫർഹാദ് മുഹമ്മദ് ഷെയ്ഖ് എന്നയാളെയാണ് അറസ്റ്റ് ചെയ്തത്.

കേസിലെ പ്രധാന പ്രതികളിലൊരാളായ റിയാസ് അക്തറിയുടെ അടുത്ത ക്രിമിനൽ കൂട്ടാളിയായ ഇയാൾ, കനയ്യ ലാലിനെ കൊലപ്പെടുത്താനുള്ള ഗൂഢാലോചനയിൽ സജീവമായി പങ്കെടുത്തിട്ടുണ്ടെന്ന് അധികൃതർ വ്യക്തമാക്കി.

ആര്‍എസ്എസ് രാജ്യത്ത് പ്രവര്‍ത്തിക്കുന്ന സംഘടനയാണ് നിരോധിച്ച സംഘടനയല്ല : കേന്ദ്രമന്ത്രി വി.മുരളീധരന്‍

വിവാദ പരാമർശത്തെത്തുടർന്ന് ബി.ജെ.പിയിൽ നിന്നും പുറത്താക്കിയ മുൻ ദേശീയ വക്താവ് നൂപുർ ശർമയെ, സോഷ്യൽ മീഡിയയിൽ പിന്തുണച്ചതിനെ തുടർന്നാണ് കനയ്യ ലാലിനെ കഴുത്തറത്ത് കൊലപ്പെടുത്തിയത്. ഇക്കഴിഞ്ഞ ജൂൺ 28ന് കനയ്യ ലാലിന്റെ തയ്യൽക്കടയ്ക്കുള്ളിൽ വെച്ചാണ് പ്രതികൾ കൊലപാതകം നടത്തിയത്.

തയ്യൽക്കാരന് നേരെ റിയാസ് അക്തറി നടത്തിയ ക്രൂരമായ ആക്രമണം, ഗൗസ് മുഹമ്മദ് ഫോണിൽ പകർത്തുകയും വീഡിയോ ഓൺലൈനിൽ പങ്കുവെയ്ക്കുകയും ചെയ്തു. ഇസ്ലാമിനെ അവഹേളിച്ചതിന് പ്രതികാരമായാണ് കനയ്യ ലാലിനെ വെട്ടി കൊലപ്പെടുത്തിയതെന്ന്, പ്രതികൾ പുറത്തുവിട്ട മറ്റൊരു വീഡിയോയിൽ പറഞ്ഞു. കൊലപാതകം നടന്ന് മണിക്കൂറുകൾക്കകം ഇരുവരും പോലീസിന്റെ പിടിയിലായി. തുടർന്ന്, കേസുമായി ബന്ധപ്പെട്ട് നാല് പേർ കൂടി അറസ്റ്റിലായി.

shortlink

Related Articles

Post Your Comments

Related Articles


Back to top button