Latest NewsNewsIndiaBusiness

റബ്ബർ കൃഷി: ദക്ഷിണ ഗുജറാത്തിലെ കാർഷിക സാധ്യതകൾ വിലയിരുത്താനൊരുങ്ങി റബ്ബർ ബോർഡ്

സർവ്വകലാശാലയിലെ പെരിയ ഫാമിലാണ് ഒരു ഹെക്ടറിൽ റബ്ബർ കൃഷി ആരംഭിക്കാൻ പദ്ധതിയിടുന്നത്

റബ്ബർ കൃഷിയിൽ പുതിയ സാധ്യതകൾ വിലയിരുത്താനൊരുങ്ങി റബ്ബർ ബോർഡ്. ദക്ഷിണ ഗുജറാത്തിൽ റബ്ബർ കൃഷി ചെയ്യുന്നതുമായി ബന്ധപ്പെട്ടുള്ള സാധ്യതകളാണ് വിലയിരുത്തുന്നത്. ഇതുമായി ബന്ധപ്പെട്ട് നവസാരി കാർഷിക സർവകലാശാലയും റബ്ബർ ബോർഡും തമ്മിൽ ധാരണാപത്രം ഒപ്പുവെച്ചു.

സർവ്വകലാശാലയിലെ പെരിയ ഫാമിലാണ് ഒരു ഹെക്ടറിൽ റബ്ബർ കൃഷി ആരംഭിക്കാൻ പദ്ധതിയിടുന്നത്. ഇതിന്റെ ഭാഗമായി കാലാവസ്ഥ വിലയിരുത്താൻ പെരിയ ഫാമിൽ റബ്ബർ നട്ടിട്ടുണ്ട്. 13 ഗവേഷണ ഫാമുകളിലാണ് പരീക്ഷണങ്ങൾ ആരംഭിക്കുന്നത്.

Also Read: ദഹന സംബന്ധമായ പ്രശ്നങ്ങൾ തടയാൻ ശ്രദ്ധിക്കേണ്ട ചില കാര്യങ്ങൾ!

ഓട്ടോമോട്ടീവ് ടയർ മാനുഫാക്ചേഴ്സ് അസോസിയേഷന്റെ പിന്തുണയോടെ വടക്കു കിഴക്കൻ സംസ്ഥാനങ്ങളിൽ റബ്ബർ നട്ടു പിടിപ്പിക്കുന്നുണ്ട്. ഈ പദ്ധതി പ്രകാരം, അഞ്ചുവർഷത്തിനുള്ളിൽ 2 ലക്ഷം ഹെക്ടറിൽ റബ്ബർ നട്ടുപിടിപ്പിക്കാനാണ് പദ്ധതിയിടുന്നത്. പ്രതിവർഷം 1.2 ദശലക്ഷം ടണ്ണാണ് റബറിന്റെ ഉപയോഗം. കൂടാതെ, പ്രകൃതിദത്ത റബ്ബറിന്റെ രണ്ടാമത്തെ വലിയ ഉപഭോക്താവ് കൂടിയാണ് ഇന്ത്യ.

shortlink

Related Articles

Post Your Comments

Related Articles


Back to top button