KeralaLatest NewsNews

കാറും ഓട്ടോറിക്ഷയും കൂട്ടിയിടിച്ച് 8 പേർക്ക് പരുക്ക്

 

കോഴിക്കോട്: താമരശ്ശേരിയില്‍ കാറും ഓട്ടോറിക്ഷയും കൂട്ടിയിടിച്ച് 8 പേർക്ക് പരുക്കേറ്റു. താമരശ്ശേരി മിനി ബൈപ്പാസിൽ ഭജനമഠത്തിന് സമീപമാണ് അപകടമുണ്ടായത്.

ഓട്ടോയിൽ ഉണ്ടായിരുന്ന പുനൂർ മഠത്തുപൊയിൽ താമസിക്കുന്ന പുതുപ്പാടി പെരുമ്പള്ളി ഉപ്പൂത്തിക്കുന്ന് റഫീഖ്, ഷമീന, ലിന ലതീത എന്നിവർക്കും, കാറിൽ ഉണ്ടായിരുന്ന കോരങ്ങാട് വളപ്പിൽ പൊയിൽ ജംഷീർ, ജഫ്‌ന ജാസ്മിൻ, സിംജാസ്, ഫിദ ഷറിൻ എന്നിവർക്കുമാണ് പരുക്ക്. 6 പേരുടെ പരുക്ക് സാരമാണ്. രാത്രി 11.30 ഓടെയായിരുന്നു അപകടം.

shortlink

Related Articles

Post Your Comments

Related Articles


Back to top button