Latest NewsNewsIndia

‘പ്രധാനമന്ത്രി ഭരണഘടനാ മാനദണ്ഡങ്ങൾ ലംഘിച്ചു’: ആരോപണവുമായി അസദുദ്ദീൻ ഒവൈസി

ഹൈദരാബാദ്: പ്രധാനമന്ത്രി നരേന്ദ്ര മോദി ഭരണഘടനാ മാനദണ്ഡങ്ങൾ ലംഘിച്ചു എന്ന ആരോപണവുമായി എം.പി അസദുദ്ദീൻ ഒവൈസി രംഗത്ത്. പുതിയ പാർലമെന്റ് മന്ദിരത്തിന്റെ മേൽക്കൂരയിൽ പതിപ്പിച്ച ദേശീയ ചിഹ്നം അനാച്ഛാദനം ചെയ്തതിനെതിനെ തുടർന്നാണ് ഒവൈസി പ്രധാനമന്ത്രിയ്‌ക്കെതിരെ വിമർശനവുമായി രംഗത്ത് വന്നത്.

‘ഭരണഘടന പാർലമെന്റിന്റെയും സർക്കാരിന്റെയും ജുഡീഷ്യറിയുടെയും അധികാരങ്ങൾ വേർതിരിക്കുന്നു. ഗവൺമെന്റിന്റെ തലവൻ എന്ന നിലയിൽ, പ്രധാനമന്ത്രി പുതിയ പാർലമെന്റ് മന്ദിരത്തിന് മുകളിൽ, ദേശീയ ചിഹ്നം അനാച്ഛാദനം ചെയ്യാൻ പാടില്ലായിരുന്നു,’ ഒവൈസി ട്വിറ്ററിൽ വ്യക്തമാക്കി.

‘ഇല്ലാത്ത കാര്യങ്ങള്‍ പറഞ്ഞ് കള്ളക്കഥകള്‍ മെനയാന്‍ ശ്രീലേഖ വിദഗ്ധയാണ്’: ജോമോന്‍ പുത്തന്‍പുരയ്ക്കല്‍

പരിപാടിയിൽ ലോക്‌സഭാ സ്പീക്കർ ഓം ബിർളയുടെ സാന്നിധ്യത്തെക്കുറിച്ചും ഒവൈസി പറഞ്ഞു, ‘ലോക്‌സഭാ സ്പീക്കർ ലോക്‌സഭയെ പ്രതിനിധീകരിക്കുന്നു. അത് സർക്കാരിന് വിധേയമല്ല. എന്നാൽ, പ്രധാനമന്ത്രി എല്ലാ ഭരണഘടനാ മാനദണ്ഡങ്ങളും ലംഘിച്ചു,’

റിപ്പോർട്ടുകൾ പ്രകാരം, 9,500 കിലോഗ്രാം ഭാരവും 6.5 മീറ്റർ ഉയരവുമുള്ള വെങ്കലം കൊണ്ടാണ് ദേശീയ ചിഹ്നം നിർമ്മിച്ചിരിക്കുന്നത്. പുതിയ പാർലമെന്റ് മന്ദിരത്തിന്റെ സെൻട്രൽ ഫോയറിന്റെ മുകൾഭാഗത്താണ് ഇത് സ്ഥാപിച്ചിട്ടുള്ളത്

shortlink

Related Articles

Post Your Comments

Related Articles


Back to top button